• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഉയര്‍ന്ന പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

By shahina tn    December 26, 2018   
civil-service

ദില്ലി: യുപിഎസി വര്‍ഷംതോറും നടത്തി വരുന്ന സിവില്‍ സര്‍വീസ് പരീക്ഷാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധിയില്‍ മാറ്റമുണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി കുറച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഊഹാപോഹങ്ങളെ തള്ളിക്കളയണമെന്നും നിലവില്‍ പ്രായപരിധിയില്‍ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാരിനെ ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗാണ് പ്രായപരിധിയില്‍ നിലവില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് വെളിപ്പെയുത്തിയത്. നേരത്തെ നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022-23ഓടെ സിവില്‍ സര്‍വീസ് എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി 27 ആയി കുറയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ പ്രായപരിധിയില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. നിലവില്‍ സിവില്‍ സര്‍വീസ് എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി ജനറല്‍ വിഭാഗത്തിന് 32ഉം ഒബിസിക്ക് 35ഉം എസ്സി-എസ്ടി വിഭാഗങ്ങള്‍ക്ക് 37ഉം ആണ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News