• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:36 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നോട്ട് നിരോധനം പാടെ പരാജയം; നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായ് റിസര്‍വ് ബാങ്ക് 

By Web Desk    August 29, 2018   
DEMONITISATION

മുംബൈ; രാജ്യത്ത്  നിരോധിക്കപ്പെട്ട നോട്ടുകള്‍ 99.3 ശതമാനവും തിരിച്ചെത്തി. നിരോധിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് സ്ഥിതീകരിച്ചു. ഇതോടെ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമായിരുന്നു എന്ന കാര്യം കൂടുതല്‍ വ്യക്തമാകുകയാണ്.  ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ആദ്യമായാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ബുധനാഴ്ച പുറത്തിറക്കിയ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. 

2016 നവംബര്‍ എട്ടിനാണ് കള്ളപ്പണം ഇല്ലാതാക്കാനാണെന്ന വിശദീകരണവുമായ്  പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടുകള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. റദ്ദാക്കിയ നോട്ടുകളില്‍ വലിയ പങ്ക് തിരിച്ചെത്തില്ലെന്നും ഇത് സര്‍ക്കാരിന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാകും എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇവയില്‍ ഏതാണ്ട് മുഴുവനും തിരിച്ചെത്തിയതോടെ നോട്ട് നിരോധനം അതിന്റെ മുഖ്യലക്ഷ്യം കൈവരിക്കുന്നതില്‍ പൂര്‍ണപരാജയമാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു. 

2016 നവംബര്‍ എട്ടിനു മുന്‍പ് ക്രയവിക്രയത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടിയുടെ 500, 1000 രൂപാ നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. തിരിച്ചെത്തിയ നോട്ടുകള്‍എണ്ണിത്തീര്‍ന്നിട്ടില്ലെന്ന മറുപടിയാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇത്രയും കാലം റിസര്‍വ് ബാങ്ക് നല്‍കിയിരുന്നത്

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News