• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:38 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാര്‍വതിക്ക് അവാര്‍ഡ് കിട്ടിയതില്‍ തനിക്ക് അതിയായ സന്തോഷം; മുഹമ്മദ് ഉനൈസ്

By Web Desk    March 8, 2018   

2017 ലെ കേരളസംസ്ഥാന അവാര്‍ഡില്‍ മികച്ച നടിയായി പാര്‍വതിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് മുഹമ്മദ് ഉനൈസ്. വാര്‍ത്ത കണ്ടപ്പോള്‍ താന്‍ ഭയങ്കര എക്‌സൈറ്റഡ് ആയെന്നും ഉനൈസ് കൂട്ടി ചേര്‍ത്തു. അന്തിമ പട്ടികയില്‍ പാര്‍വതി എത്തിയതുമുതല്‍ ഭയങ്കര ആകാംക്ഷയിലായിരുന്നു താന്‍ എന്നും ഉനൈസ് പറഞ്ഞു.

പാര്‍വതിക്കെതിരെ ഉണ്ടായിരുന്ന പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരുന്ന സമയത്ത് താരത്തിന് പിന്തുണയുമായി ഉനൈസ് രംഗത്തെത്തിയിരുന്നു. സിനിമകള്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന നടിയുടെ പ്രഖ്യാപനം വളരെ വിവാദമായിരുന്നു. എന്നാല്‍ സിനിമകള്‍ ജനങ്ങളെ സ്വാധീനിക്കുമെന്നും അതിന്റെ തെളിവാണ് തന്റെ ജീവിതമെന്നുമുള്ള വെളിപ്പെടുത്തലുായി ഉനൈസ് രംഗത്തെത്തിയിരുന്നു. ഉനൈസിന്റെ വെളിപ്പെടുത്തലില്‍ പാര്‍വതി അന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുത്തതിലുള്ള തന്റെ സന്തോഷം പങ്കുവെക്കുകയാണ് ഉനൈസ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News