• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജുമേനോന്‍ ചിത്രം പടയോട്ടത്തിന്റെ ചിത്രീകരണം വീണ്ടും തലസ്ഥാനത്തേക്ക് 

By Web Desk    March 13, 2018   

ബിജു മേനോനെ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും തലസ്ഥാനത്ത് എത്തുന്നു. ഈ മാസം 15 മുതല്‍ 19 വരെ ജനറല്‍ ആശുപത്രിയിലായിരിക്കും ഷൂട്ടിംഗ് നടക്കുക. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. ബിജു മേനോന്‍ തിരുവനന്തപുരം സ്ളാംഗില്‍ ആദ്യമായി സംസാരിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

വീക്കെന്‍ഡ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും. അനുശ്രീയാണ് നായിക. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News