• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കളക്ഷന്‍ റെക്കോര്‍ഡില്‍ ചരിത്രത്തിലിടം നേടി ‘ഒടിയന്‍’; ആദ്യദിനം കൊണ്ട് സ്വന്തമാക്കിയത് 11.78 കോടി.

By Shahina    December 15, 2018   
Odiyan

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് മോഹന്‍ലാല്‍- ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ ‘ഒടിയന്‍’ ഇന്നലെ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കി എന്ന പ്രത്യേകതയിനി ഒടിയന് സ്വന്തം. 11.78 കോടി രൂപയാണ് ആദ്യ ദിവസം തന്നെചിത്രം വേള്‍ഡ് വൈഡില്‍ നേടിയത്. തെന്നിന്ത്യയില്‍ തന്നെ ആദ്യമായി ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഒടിയന്‍ കുതിക്കുന്നത്.

500 തിയേറ്ററുകളിലായി 10,000 ഷോകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി 684 ഷോയില്‍ 4.73 കോടിയുടെ കളക്ഷനാണ് ലഭിച്ചത്.ഹര്‍ത്താല്‍ ദിവസമായിട്ട് പോലും നിറഞ്ഞ സദസ്സുകളിലാണ് ഒടിയന്‍ ഓടിയത്. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെയാണ് തിയെറ്ററുകളിലെത്തിയത്. ഒരാഴ്ച കൊണ്ട് 50 കോടി കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്.

മധ്യകേരളത്തില്‍ നിലനിന്നിരുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന കഥാപാത്രമാണ് ഒടിയന്‍. ചിത്രത്തിനു വേണ്ടി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തിയത്. കഥാപാത്രങ്ങളുടെ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളുമായാണ്മഞ്ജുവാര്യരും എത്തിയത്.  30 മുതല്‍ 65 വയസ്സു വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ‘മാണിക്യന്‍’ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

സിനിമ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഒടിയനും ഇടം നേടിയിരുന്നു. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ ശ്രദ്ധേയനായ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News