• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നാലുകാലില്‍ നടന്ന് ആക്ഷന്‍ പ്രാക്ടീസ് ചെയ്തുവെന്ന് മോഹന്‍ലാല്‍ .

By Shahina    December 15, 2018   
Odiyan

ഒടിയന്‍ ഷൂട്ട് ചെയ്തിരുന്ന സമയത്ത് നാലുകാലില്‍ നടന്ന് ആക്ഷന്‍ രംങ്ങള്‍ ചെയ്യേണ്ടിവന്നതിനേക്കുറിച്ച് വെളിപ്പെടുത്തി മോഹന്‍ലാല്‍. ഭാരമേറിയ വേഷങ്ങള്‍ ധരിച്ച് ആക്ഷന്‍ ചെയ്തുവെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊടിയിലും മണ്ണിലും ദിവസങ്ങളോളം ജീവിക്കുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. എന്നാല്‍ ചിത്രം കാണുമ്പോള്‍ അതൊന്നും നോക്കേണ്ടതില്ല, നന്നായി ചെയ്‌തോ എന്ന് മാത്രമാണ് നോക്കുന്നത്. മൃഗത്തിന്റെ നന്മയിലേക്ക് താന്‍ കടന്നുചെന്നു എന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ് ഒടിയന്‍. അമിത പ്രതീക്ഷകളില്ലാതെ പോകുന്നവരെ ചിത്രം തൃപ്തിപ്പെടുത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേതന്നെ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News