• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെഞ്ച് വിരിച്ച് തിയറ്ററിലേക്ക്, ചങ്ക് തകര്‍ന്ന് പുറത്തേക്ക്; ഒടിയനെ അടിച്ചൊതുക്കി പ്രേക്ഷകര്‍; സംവിധായകന്റെ ഫേയ്‌സ്ബുക്കില്‍ പൊങ്കാല.

By Shahina    December 14, 2018   
Odiyan

കൊച്ചി: ആരാധകര്‍ ഏറെ കാത്തിരുന്ന ഒടിയന്‍ ഇന്ന് തിയറ്ററുകളിലെത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. സിനിമയുടെ റിലീസ് സംബന്ധിച്ച പോസ്സ്റ്റര്‍ ഫേയ്‌സ്ബുക്കില്‍ ഇട്ട സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ കമന്റ് ബോക്‌സില്‍ അസഭ്യ വര്‍ഷമാണ്. ഒരുപാട് പ്രതീക്ഷ നല്‍കി വഞ്ചിച്ചു എന്ന തരത്തിലാണ് മിക്കവരും സിനിമയെ വിലയിരുത്തി പോസ്റ്റിട്ടത്.

ഹര്‍ത്താലിനെയും ഒടിയനെയും വെച്ച് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. റിലീസിന് മുമ്പുള്ള പ്രമോഷനെ കളിയാക്കിയാണ് ട്രോളുകള്‍ ഏറെയും. ഇന്നലെയാണ് ശ്രീകുമാര്‍ മേനോന്‍ റിലീസ് വിവരം അടങ്ങുന്ന സിനിമാ പോസ്റ്റര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സിനിമയുടെ ആദ്യ രണ്ട് ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ അസഭ്യ വര്‍ഷമായിരുന്നു. 

ഒടിയന്റെ റിലീസ് ദിവസം തന്നെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ആരാധകരെല്ലാം പടം കണ്ട ശേഷം നിരാശയിലാണ്. ഹര്‍ത്താലാണെങ്കിലും സിനിമക്ക് കട്ട സപ്പോട്ട് നല്‍കിയവര്‍ നേരെ തിരിഞ്ഞു നിന്ന് ട്രോള്‍ ഉണ്ടാക്കുന്ന അവസ്ഥയാണിപ്പോള്‍.

എംടി വാസുദവന്‍ നായരും ശ്രീകുമാര്‍ മേനോനും ചേര്‍ന്നൊരുക്കുന്ന രണ്ടാമൂഴത്തില്‍ കൈവച്ചാല്‍ ആ കൈ വെട്ടും എന്നുതുടങ്ങുന്ന ട്രോളുകളും ഒടിവെച്ച ഒടിയന്റെ സംവിധായകന് സുരക്ഷയൊരുക്കണമെന്നും തുടങ്ങുന്ന ട്രോളുകളും സജീവമാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News