• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാണിക്യാ കഞ്ഞിയെടുക്കട്ടെ? സന്ദര്‍ഭത്തിന് ചേരാത്ത ഡയലോഗില്‍ ഒടിവച്ച് ട്രോളന്മാര്‍

By Shahina    December 15, 2018   
Odiyan

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടുകയാണ്. സംവിധാനത്തിന്റെയും കഥ-തിരക്കഥ പോരായ്മകള്‍ക്കുമപ്പുറം മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ അത്ഭുതം സൃഷ്ടിക്കുകയാണ് തിയേറ്ററുകളില്‍. മോശം ചിത്രം എന്ന പരാതികള്‍ താരതമ്യേന കുറഞ്ഞുവരുമ്പോളും ട്രോളുകള്‍ക്ക് യാതൊരു കുറവുമില്ല.

ഒടിയന്‍ മാണിക്യന്റെ മടങ്ങിവരവ് സംഭവിച്ചുകഴിഞ്ഞ് മഞ്ജുവിന്റെ കഥാപാത്രം ഒടിയന്‍ മാണിക്യനോട് പറയുന്ന ഒരു ഡയലോഗ് ട്രോളന്മാര്‍ എടുത്തിട്ട് കുടയുന്നു. തികച്ചും വൈകാരികമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ ‘മാണിക്യാ കഞ്ഞിയെടുക്കട്ടെ’ എന്ന ഡയലോഗാണ് മഞ്ജുവിന്റെ പ്രഭയുടെ പക്കല്‍നിന്ന് ഉണ്ടാകുന്നത്. ഈയവസരത്തില്‍ തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ന്നിരുന്നു.

ഇതോടെ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിലുള്‍പ്പെടെ ‘കഞ്ഞിയെടുക്കട്ടെ’ എന്ന ഡയലോഗ് ഹിറ്റായി. ഒടിയനെ എവിടെ പരാമര്‍ശിച്ചാലും ‘കഞ്ഞി കമന്റുകള്‍’ എത്തിത്തുടങ്ങി. ട്രോളുകളും നിരവധി പ്രത്യക്ഷപ്പെട്ടു.

മലയാളികളും കഞ്ഞിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്ന് കഞ്ഞിയാകുമ്പോഴും കഞ്ഞി എന്ന വാക്ക് ഒരു മോശം പരാമര്‍ശമാണെന്ന ചിന്ത മനസിന്റെ അടിത്തട്ടില്‍ മലയാളി കൊണ്ടുനടക്കുന്നുമുണ്ട്. കഞ്ഞിയാവുക, കഞ്ഞിവര്‍ത്തമാനം, കഞ്ഞികളേപ്പൊലെ എന്നൊക്കെ പറഞ്ഞുകൊണ്ട് ധൈര്യക്കുറവിന്റേയും നിലപാടില്ലായ്മയുടേയും പ്രതീകം എന്ന നിലയില്‍ മലയാളി ‘കഞ്ഞി’ ഉപയോഗിക്കുന്നു.

ഈ സാഹചര്യത്തിലാണ് പ്രഭയുടെ കഞ്ഞി ഡയലോഗ് എത്തുന്നത്. അതും സന്ദര്‍ഭത്തോട് യോജിക്കാത്ത രീതിയില്‍. കുറച്ചുനാള്‍ മുമ്പ് ഒരു കോമഡി സ്‌കിറ്റിലൂടെ ‘കുറച്ച് ചൂടുവെള്ളമെടുക്കട്ടെ’ എന്ന പ്രയോഗം ഹിറ്റായി മാറിയിരുന്നു. ആദ്യരാത്രിയില്‍ വധൂവരന്മാരെ ശല്യപ്പെടുത്തുന്ന അമ്മ നിരന്തരമായി വാതിലില്‍ മുട്ടിത്തുറപ്പിച്ച് ചൂടുവെള്ളമെടുക്കട്ടെ എന്ന് ചോദിക്കുന്ന സ്‌കിറ്റ് ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലാണ് ആദ്യമെത്തിയത്.

ഇപ്പോള്‍ ചൂടുവെള്ളത്തെ പകരംവച്ച് കഞ്ഞി എത്തിയിരിക്കുന്നു. അതും മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാണ് ഇത്തരമൊരു തമാശ ലഭിച്ചത്. ഇനി മറ്റൊന്ന് ഇതിന് പകരമാകുംവരെ സന്ദര്‍ഭത്തിന്റെ ഗൗരവത്തെ ഇടിച്ചുതാഴ്ത്തുന്ന ഒരു പ്രയോഗമായി ഈ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ കറങ്ങും, കുറച്ച് കഞ്ഞിയെടുക്കട്ടെ?

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News