• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ത്താലെങ്കിലും തിയേറ്ററുകളെ പൂരപ്പറമ്പാക്കി ഒടിയന്‍.

By Shahina    December 14, 2018   
Odiyan

കൊച്ചി:  ഹര്‍ത്താലിന് പുല്ലുവില നല്‍കി ഒടിയന്‍ റിലീസ് ആഘോഷമാക്കി മോഹന്‍ലാല്‍ ആരാധകര്‍. വന്‍ ആവേശത്തോടെയാണ് ആരാധകര്‍  ചിത്രത്തെ വരവേറ്റത്. രാവിലെ നാലുമണിക്കായിരുന്നു ആദ്യ ഷോ.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി 2500 തിയേറ്ററുകളിലായി 10000 ഷോയാണ് ഉണ്ടായിരുന്നത്. കൊച്ചിയിലെ കവിത തിയേറ്ററില്‍ മോഹലാലിന്റെ കൂറ്റന്‍ കട്ട് ഔട്ടറില്‍ പാലഭിഷേകം ചെയ്താണ് പ്രേക്ഷകര്‍ ഒടിയനെ വരവേറ്റത്. തുടക്കം മുതല്‍ അവസാനം വരെ ഒടിയനെ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.

മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഓരോ വേഷങ്ങളും ആക്ഷനും അതിന്റേതായ മികവ് പുലര്‍ത്തിയിട്ടുണ്ട്. രണ്ടാം വരവിലൂടെ മഞ്ജു വാര്യരുടെ വേഷം അതിന്റേതായ മികവ് പുലര്‍ത്തുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.

രാവിലെ തന്നെ സിനിമ കാണാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ശ്രീകുമാറും മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര ഇത് കൂടാതെ സിനിമയിലെ അണിയറ പ്രവര്‍ത്തകരും മറ്റ് സനിമാതാരങ്ങളും കൊച്ചിയിലെ കവിത തീയേറ്ററില്‍ എത്തിയിരുന്നു.

ആദ്യ ഷോ കണ്ടിറങ്ങിയവര്‍ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ ഫെയ്‌സ്ബുക്ക് പേജിലും ഹര്‍ത്താല്‍ അനുകൂല പോസ്റ്റുകള്‍ക്ക് കീഴില്‍ രൂക്ഷമായ രീതിയിലാണ് ആരാധകര്‍ പ്രതികരണം നടത്തിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News