• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പാട് ഖനനം: സമരസമിതി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

By shahina tn    January 17, 2019   
alappat-minig

തിരുവനന്തപുരം: ആലപ്പാട് അനധികൃത ഖനനം നടത്തണം എന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച ഇന്ന് നടക്കും. വൈകിട്ട് മന്ത്രി ഇപി ജയരാജന്‍ സമരസമതി നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. ഖനനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിക്കുംവരെ തീരം ഇടിയാന്‍ കാരണമാകുന്ന സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

ആലപ്പാട്ടെ കരിമണല്‍ ഖനത്തെക്കുറിച്ചുള്ള മുന്‍ നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിക്കുന്നു എന്നതിന്റെ തെളിവാണ് ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങള്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രണ്ട് ഘട്ടങ്ങളിലായാണ് യോഗം ചേര്‍ന്നിരുന്നത്. ആദ്യം ഉദ്യോഗസ്ഥരും ഐആര്‍ഇ അധികൃതരും ഉള്‍പ്പടെയുള്ള സംഘം നിലവിലെ ആലപ്പാടെ സ്ഥിതി മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്ന് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ജനങ്ങളുടെ ആവശ്യങ്ങളും സമരക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഇവരും ബോധ്യപ്പെടുത്തിയിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News