• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഖനികളിലകപ്പെട്ട തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാന്‍ സാധ്യത; സമീപത്തുനിന്നും ദുര്‍ഗന്ധം വമിക്കുന്നതായി ദുരന്ത നിവാരണ സേന

By shahina tn    December 27, 2018   
miners1

ഷില്ലോംഗ്: മേഘാലയില്‍ ഖനിക്കുള്ളില്‍ അകപ്പെട്ട തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതായി ദേശീയ ദുരന്ത നിവാരണ സേന. ഖനിക്ക് സമീപത്തുനിന്നും ദുര്‍ഗന്ധം വമിക്കുന്നതിനാലാണ് തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ ദുരന്ത നിവാരണ സേന  എത്തിയത്.

ശുഭവാര്‍ത്ത നല്‍കാന്‍ ഇനി സാധിക്കും എന്ന് കരുതുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സന്തോഷ് സിംഗ് അറിയിച്ചു. ഖനിക്ക് സമീപം നടത്തിയ പരിശോധനയില്‍ ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തൊഴിലാളികള്‍ മരിച്ചതായും മൃതദേഹം അഴുകി തുടങ്ങിയതിന്റെ ദുര്‍ഗന്ധമായിരിക്കും പുറത്തുവരുന്നത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 13 നാണ് 15 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്. എന്നാല്‍ ഇതുവരെ ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാന്‍ സാധിച്ചിട്ടില്ല. വെള്ളം വറ്റിക്കുന്നതിനായി പത്ത് 100-എച്ചിപി പമ്പുകള്‍ നല്‍കണം എന്ന് ദുരന്ത നിവാരണം സേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അതിന് മറുപടി ഒന്നുംതന്നെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. തൊഴിലാളികള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്നു പോലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതൊക്കെയാണ് രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News