• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഖനനം നിര്‍ത്തിവെയ്ക്കാന്‍ വിഎസ് പറയില്ല, ആ പാവം ജീവിച്ചുപോയ്‌ക്കോട്ടെ’; ഇതൊക്കെ മാധ്യമസൃഷ്ടിയെന്നും മന്ത്രി ഇപി ജയരാജന്‍

By shahina tn    January 17, 2019   
ep-jayarajan

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കാന്‍ വിഎസ് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. വിഎസ് അങ്ങനെ പറയില്ല. ആ നല്ല മനുഷ്യന്റെ പേര് എന്തിനാണ് ഇങ്ങനെ എല്ലായിടത്തും വലിച്ചിഴയ്ക്കുന്നത്. ആ പാവം ജീവിച്ചോട്ടെ എന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.

ജനിച്ച മണ്ണില്‍ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്നും വിഎസ് പറഞ്ഞുവെന്ന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇപി ജയരാജന്‍ ഇക്കാര്യം എതിര്‍ത്തത്.

വിഎസ് അങ്ങനെ പറയില്ലെന്നും ഇത് മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തയാണെന്നുമായിരുന്നു വ്യവസായ മന്ത്രിയുടെ പ്രതികരണം. അതേസമയം ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണെന്ന് വിഎസ് പ്രതികരിച്ചിരുന്നു.

ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭ ചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണെന്നും വിഎസ് പറഞ്ഞിരുന്നു. ഈ പ്രസ്ഥാവനയെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രതികരണമായിരുന്നു ഇപി ജയരാജന്റേത്.

ആലപ്പാട്ടെ ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വത്തിന് അഭിപ്രായമുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൊല്ലത്തെ പാര്‍ട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു ഇപി ജയരാജന്റെ മറുപടി. തങ്ങളൊക്കെ പാര്‍ട്ടി തന്നെയാണെന്നും ഇപ്പോള്‍ മന്ത്രിയാണെന്ന് മാത്രമേയുള്ളൂവെന്നും ഇപി കൂട്ടിച്ചേര്‍ത്തു. ഖനനം പൂര്‍ണ്ണമായും നിര്‍ത്തി വെയ്ക്കണമെന്ന് സമരക്കാര്‍ ആരും പറഞ്ഞിട്ടില്ലെന്നും വ്യവസായ മന്ത്രിയായ ഇപി ജയരാജന്‍ അവകാശപ്പെട്ടു. അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് വൈകുന്നേരം സമരക്കാരുമായി ചര്‍ച്ച നടത്തുന്നത് ഇപി ജയരാജനാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News