• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും...

By Web Desk    April 17, 2019   

കൊച്ചി: മംഗലാപുരത്തു നിന്ന് അടിയന്തര ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം 4.30ന് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ 24 മണിക്കൂര്‍ നിരീക്ഷണത്തിനു വിധേയമാക്കിയിരിക്കുകയാണ്.

അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിക്കാനാണ് 15 ദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് മംഗലാപുരത്ത് നിന്ന് തിരിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരം 4.30ഓടെ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ 24 മണിക്കൂര്‍ നിരീക്ഷണത്തിനു വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

ഹൃദയസംബന്ധമായ വിവിധ പ്രശ്‌നങ്ങളുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് വിദഗ്ദ്ധചികിത്സ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.

കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തിരുവനന്തപുരം വരെ എത്താന്‍ കാത്തിരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത് മുതല്‍ തടസമുണ്ടാകാതിരിക്കാന്‍ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആംബുലന്‍സ് കൊച്ചിയിലെത്തിയത്.

Tags: medical
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News