• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ക്‌ളിനിക്കൽ സ്ഥാപനങ്ങൾ ആക്ട് ജനുവരി ഒന്നിന് പ്രാബല്യത്തിലാവും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

By shahina tn    December 27, 2018   
clinical

കേരള ക്‌ളിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് 2019 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാവുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപെട്ട സ്ഥാപനങ്ങളും ആക്ടിന്റെ പരിധിയിൽ വരുമെങ്കിലും ആദ്യഘട്ടത്തിൽ മോഡേൺ മെഡിസിനിലാണ് (ദന്തചികിത്സ ഉൾപ്പെടെ) പ്രാബല്യത്തിൽ വരുത്തുന്നത്. 2019 ജനുവരി മുതൽ ആധുനിക സമ്പ്രദായത്തിലുള്ള ക്‌ളിനിക്കൽ സ്ഥാപനങ്ങൾക്കുള്ള (ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, ദന്തൽ ചികിത്സാകേന്ദ്രങ്ങൾ ഉൾപ്പെടെ) രജിസ്‌ട്രേഷൻ ആരംഭിക്കും. വിവിധ ജില്ലകളിൽ ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ആദ്യഘട്ടമായി രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതുവരെ നിയമപരമായ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് ആക്ട് പ്രാബല്യത്തിൽ വരുന്നതോടെ നിയമപ്രകാരം മാത്രമെ പ്രവർത്തിക്കാനാവൂ. ഈ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവർത്തിക്കാനാവില്ല. നിശ്ചയിച്ച ചികിത്സാനിരക്ക് ഉൾപ്പെടെ പൊതുജനങ്ങൾ ശ്രദ്ധിക്കുന്ന തരത്തിൽ ആശുപത്രിയിൽ പ്രദർശിപ്പിക്കണം.

രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ നിശ്ചിത മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നുള്ള പരിശോധനയ്ക്ക് കൗൺസിലിന് ആക്ട് അവകാശം നൽകുന്നുണ്ട്. മാനദണ്ഡങ്ങളിൽനിന്ന് ആശുപത്രികൾ വ്യതിചലിക്കുകയോ നിലവാരമുള്ള ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ പ്രത്യേക സംവിധാനമൊരുക്കും. പരാതി ശരിയെന്ന് കണ്ടാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ കൗൺസിലിന് നിയമപരമായ അവകാശം ആക്ട് ഉറപ്പുവരുത്തിയിട്ടുണ്ട്.  

താത്കാലികമായി രണ്ട് വർഷത്തേക്ക് സ്റ്റാൻഡേർഡ് നോക്കാതെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം. രണ്ടുവർഷത്തിനുള്ളിൽ സ്ഥാപനങ്ങൾ നിലവാരം കൈവരിക്കണം. ഓൺലൈനായാവും രജിസ്‌ട്രേഷൻ. അപേക്ഷ സമർപ്പിക്കൽ, കൈപ്പറ്റ് രസീത് നൽകൽ, രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കൽ, സർട്ടിഫിക്കറ്റ് നൽകൽ, ക്‌ളിനിക്കൽ സ്ഥാപനങ്ങളുടെ ഓൺലൈൻ  രജിസ്റ്റർ, രജിസ്റ്റർ ചെയ്തതും ചെയ്യാത്തതും റദ്ദാക്കപ്പെട്ടതുമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ, സ്ഥാപനങ്ങളുടെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങൾ, പരാതിപരിഹാരം എന്നിവയെല്ലാം ഓൺലൈനിൽ ലഭ്യമാക്കും.

ഓരോ ജില്ലയിലേയും തിയതികളും കാറ്റഗറി തിരിച്ചുള്ള സ്ഥാപനങ്ങളുടെ വിവരങ്ങളും ഓൺലൈൻ പോർട്ടൽ മുഖാന്തരവും (www.clinicalestablishments. kerala.gov.in)  മറ്റ് മാധ്യമങ്ങൾ മുഖേനയും അറിയിക്കും.

2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് കേരള നിയമസഭ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പാസാക്കിയിരുന്നു. ചട്ടങ്ങൾ നിയമവകുപ്പും നിയമസഭയുടെ വിഷയനിർണയ സമിതിയും വിശദമായി ചർച്ച ചെയ്ത് അംഗീകാരം നൽകി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാവിവരങ്ങൾകൂടി സർക്കാറിന് ലഭ്യമാകുന്നതോടെ ആരോഗ്യസംവിധാനത്തെ സംബന്ധിച്ച് സമയാസമയങ്ങളിൽ വിലയിരുത്താനും ഇടപെടൽ നടത്താനും സർക്കാരിനാവും.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News