• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുടവയര്‍ കുറയുന്നുല്ലെ; രാത്രി ഭക്ഷണം കഴിക്കുന്നത് എപ്പോഴാണെന്ന് ശ്രദ്ധിക്കൂ 

By Web Desk    September 10, 2018   

കുടവയര്‍ കുറയ്ക്കാന്‍  ശ്രമിക്കുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്. മധുരമുള്ളതും എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക. കൂടാതെ രാത്രി ഭക്ഷണം നേരത്തെ കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. അത് പോലെ തന്നെ ഒന്നാണ് മദ്യം. മദ്യപിക്കുന്തോറും   കുടവയര്‍ കൂടുകയേയുള്ളൂ.

മറ്റൊന്നാണ്‌ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കുടവയര്‍ കൂടുക മാത്രമല്ല കൊളസ്‌ട്രോള്‍, ഷൂഗര്‍,ബിപി പോലുള്ള ജീവിതശൈലി രോഗങ്ങള്‍ പെട്ടെന്ന്‌ പിടിപ്പെടും.കുടവയര്‍ കുറയ്‌ക്കണമെന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം വിചാരിക്കുകയാണ്‌ വേണ്ടത്‌. കുടവയര്‍ കുറയാന്‍ ഏറ്റവും നല്ലതാണ്‌ മീനിന്റെ എണ്ണ. സാല്‍മണ്‍,സാര്‍ഡിയന്‍ പോലുള്ള മീനിന്റെ എണ്ണ കുടവയര്‍ കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌.

കുടവയര്‍ കുറയ്‌ക്കാന്‍ മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്‌. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. മറിച്ച്‌ ഒഴിവാക്കിയാല്‍ മറ്റ്‌ അസുഖങ്ങള്‍ പിടിപ്പെടാം. രാത്രി എട്ട്‌ മണി കഴിഞ്ഞ്‌ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത്‌ ഒഴിവാക്കണം. രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ കുടവയര്‍ കൂടുക മാത്രമല്ല മറ്റ്‌ അസുഖങ്ങള്‍ പിടിപ്പെടുകയും അമിതവണ്ണം വയ്‌ക്കാന്‍ സാധ്യത കൂടുതലുമാണ്‌. അത്‌ കൊണ്ട്‌ രാത്രി 8 മണിക്ക്‌ മുമ്ബ്‌ തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

മിക്കവരും ദാഹം വരുമ്ബോള്‍ കൂള്‍ ഡ്രിങ്‌സ്‌ വാങ്ങി കുടിക്കാറുണ്ട്‌. എന്നാല്‍ കൂള്‍ ഡിങ്‌സിന്റെ ദോഷവശങ്ങളെ കുറിച്ച്‌ പലരും ചിന്തിക്കാറില്ല. കൂള്‍ ഡിങ്ങ്‌സ്‌ കുടിക്കുന്നതിലൂടെ ശരീരത്തില്‍ കൊഴുപ്പ്‌ കൂടുകയും അമിതവണ്ണം ഉണ്ടാവുകയും ചെയ്യുന്നു. കുടവയര്‍ കുറയ്‌ക്കാന്‍ നിര്‍ബന്ധമായും ഉപ്പ്‌ ഒഴിവാക്കുക.ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമാക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഫൈബര്‍ സഹായിക്കും.

Tags: stomach
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News