• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുടവയറോ? കുറയ്ക്കാം വേപ്പില സ്‌പെഷ്യല്‍ ജീരക വെള്ളത്തിലൂടെ 

By Web Desk    September 28, 2018   

ആണ്‍ പെണ്‍ ഭേദമില്ലാതെ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കുടവയര്‍. വയര്‍ ചാടുന്നതിന് പ്രധാന കാരണം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു തന്നെയാണ്. ശരീരത്തിന്റെ മറ്റേതു ഭാഗത്തേക്കാളും വേഗത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന സ്ഥലമാണ് വയര്‍. ഇത് പോകാന്‍ അല്‍പം പാടുമാണ്. മറ്റേതു ഭാഗത്തെ കൊഴുപ്പു പോകുന്നതിനേക്കാളും പാട്. വ്യായാമക്കുറവ്, ഭക്ഷണവും ഭക്ഷണ ശീലവും, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളും വയര്‍ ചാടുന്നതിനു കാരണമായി പറയാം. ചിലരിലെങ്കിലും കൊളസ്ട്രോള്‍, തൈറോയ്ഡ്, പ്രമേഹ രോഗങ്ങളും ഇതില്‍ പെടുന്നു.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് പാനീയങ്ങള്‍. വെറുംവയറ്റില്‍ കുടിയ്ക്കാവുന്ന പ ല പാനീയങ്ങളുമുണ്ട്. ഇവ വയര്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇത്തരം വെള്ളമുണ്ടാക്കുന്ന പല ചേരുവകളും അടുക്കളയില്‍ നിന്നു തന്നെ ലഭിയ്ക്കുകയും ചെയ്യും.

ജീരകം ഇതിലൊരു ചേരുവയാണ്. പല ഭക്ഷണങ്ങളിലും ഉപയോഗിയ്ക്കുന്ന ജീരകം ആരോഗ്യപരമായ പല ഗുണങ്ങളും ഒത്തിണങ്ങിയതാണ്. വയര്‍ കുറയ്ക്കാന്‍ സഹായകമായ ഒന്നു കൂടിയാണ് ജീരകം. പ്രത്യേക തരത്തില്‍ ജീരക വെള്ളമുണ്ടാക്കി കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഈ പ്രത്യേക ജീരക വെള്ളത്തിനു വേണ്ടത് നാരങ്ങ, കറിവേപ്പില, തേന്‍ എന്നീ ചേരുവകള്‍ കൂടിയാണ്.


ജീരകത്തില്‍ ക്യുമിനം സൈമിനം എന്നൊരു ഘടകമടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പുകോശങ്ങളെ കത്തിച്ചു കളയും, ഒരാഴ്ചയില്‍ തന്നെ. പല വിധത്തിലും ജീരകം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ റൈമോള്‍ എന്ന ഘടകം ഉമിനീര്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി നല്ല ദഹനത്തിന് വഴിയൊരുക്കും. ഇതുവഴി തടി കുറയും. ദഹനപ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ശരീരത്തിലെ കൊളസ്ട്രോള്‍ തോതു കുറയ്ക്കാനും ജീരകം ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ പലരിലും തടി കൂട്ടുന്ന ഘടകമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

Tags: stomach
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News