• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
03:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചില ഗര്‍ഭകാല വിശ്വാസങ്ങള്‍

By Web Desk    October 9, 2018   

ഗര്‍ഭകാലം എപ്പോഴും വിശ്വാസങ്ങളുടേയും അതീവ ശ്രദ്ധയുടേയും ചുവട് പിടിച്ച്‌ തന്നെ നിലനില്‍ക്കുന്ന ഒരു കാലഘട്ടമാണ്. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഇത് പല വിധത്തിലാണ് ഓരോ ഗര്‍ഭിണിയുടേയും ഗര്‍ഭകാലഘട്ടം തീരുമാനിക്കുന്നത്.എന്തൊക്കെയാണ് ചില ഗര്‍ഭകാല വിശ്വാസങ്ങള്‍ എന്ന് നോക്കാം. അമ്മയാവാന്‍ പോവുന്നതാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എന്നതില്‍ സംശയം വേണ്ട. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അമ്മ വളരെ മനോഹരമായി തന്നെ വീക്ഷിച്ച്‌ കൊണ്ടിരിക്കുന്നു.ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവാം. എന്നാല്‍ വീടുമാറുക, താമസം മാറുക എന്നിവ ഒരിക്കലും ഗര്‍ഭാവസ്ഥയില്‍ വേണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. 

വീടുമാറുക, താമസം മാറുക എന്നിവ ഒരിക്കലും ഗര്‍ഭാവസ്ഥയില്‍ വേണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. കാരണം ഇത് പലപ്പോഴും കുഞ്ഞിലേക്ക് നെഗറ്റീവ് എനര്‍ജി പകരാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കണം. ഇനി പുതിയ വീട്ടിലേക്ക് മാറണം എന്ന് നിര്‍ബന്ധമാണെങ്കില്‍ ഗര്‍ഭിണിയുടെ സാന്നിധ്യത്തില്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.ചുമരില്‍ ആണി തറക്കുന്നതാണ് മറ്റൊന്ന്. ഇത് ഗര്‍ഭിണികളില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും എന്നാണ് വിശ്വാസം. മാത്രമല്ല ദുഷ്ടശക്തികളെ വീട്ടിലേക്ക് ആകര്‍ഷിക്കുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഗര്‍ഭിണികള്‍ ഉള്ള വീട്ടില്‍ ഒരു കാരണവശാലും ചെയ്യരുത്. ഗര്‍ഭകാലത്ത് ആരോഗ്യം മാത്രമല്ല ചില വിശ്വാസങ്ങളും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്.

ഗര്‍ഭിണികള്‍ മരണ വീട്ടില്‍ പോവുന്നതിന് വിലക്കുണ്ട്. ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ ഇരിക്കേണ്ട സമയമാണ് ഗര്‍ഭകാലം. അതുകൊണ്ട് തന്നെ മരണ വീട്ടില്‍ പോവുമ്ബോള്‍ അത് ഗര്‍ഭിണികളില്‍ മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു. മാത്രമല്ല അവിടെയുള്ള നെഗറ്റീവ് എനര്‍ജി ഗര്‍ഭിണികളെ പെട്ടെന്ന് ബാധിക്കുന്നു. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ മരണ വീട്ടില്‍ പോവരുതെന്ന് പറയുന്നത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട് ഗര്‍ഭാവസ്ഥയില്‍.ഗര്‍ഭാവസ്ഥയില്‍ പച്ച നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.

പോസിറ്റീവ് ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്ന നിറമാണ് പച്ച. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു. അതുകൊണ്ട് പച്ച നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്ബോള്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പോസിറ്റീവ് എനര്‍ജി ചില്ലറയല്ല.പലരും കുഞ്ഞ് ജനിക്കും മുന്‍പ് കുഞ്ഞിന് വേണ്ടി പലതും വാങ്ങിച്ച്‌ കൂട്ടുന്നു. എന്നാല്‍ ഒരു കാരണവശാലും കുഞ്ഞ് ജനിക്കും മുന്‍പ് കുഞ്ഞിന് വേണ്ടി ഒന്നും വാങ്ങിക്കരുത്. കാരണം അത് അത്ര നല്ല ശീലമല്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷം നമുക്ക് എന്ത് വേണമെങ്കിലും കുഞ്ഞിനായി വാങ്ങിക്കാം.

ഒരു കാരണവശാലും പ്രസവ ശേഷം അമ്മയുടേയും കുഞ്ഞിന്റേയും വസ്ത്രങ്ങള്‍ സൂര്യാസ്തമയം കഴിഞ്ഞ് പുറത്തിടരുത്. ദുഷ്ടശക്തികളുടെ ആക്രമണം ഉണ്ടാവുന്നതിന് സാധ്യതയുണ്ട് എന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ അമ്മമാര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വെച്ചാല്‍ കുഞ്ഞിനും അമ്മക്കും പ്രസവ ശേഷം രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. എന്നാല്‍ വൈകുന്നേരമാവുന്നതോടെ എന്തൊക്കെ പ്രാണികളും മറ്റും അതില്‍ വന്നിരിക്കുന്നുവെന്ന് കാണാന്‍ സാധിക്കില്ല.മറ്റൊരു വിശ്വാസമാണ് ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത് എന്ന്.

കാരണം ഗ്രഹണം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു കാരണം പണ്ടുള്ളവര്‍ പറയുന്നത്. മാത്രമല്ല ഇത് മാസം തികയാതെ വൈകല്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നതിന് വരെ കാരണമാകും എന്നാണ് പഴമക്കാര്‍ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി വിശ്വാസങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്

Tags: pregnency
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News