• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുഖക്കുരു നയിക്കുന്നത് വിഷാദത്തിലേക്കോ ?

By Web Desk    October 14, 2018   
pimpls

മുഖക്കുരുവിന്‍റെ പേരില്‍ ആകെ ജീവിതത്തെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുകയും ക്രമേണ അട‍ഞ്ഞ സ്വഭാവത്തിലേക്കോ വിഷാദത്തിലേക്കോ എത്തുന്നതും നമുക്കിടയില്‍ സാധാരണമാണ്‌.  ഹോര്‍മോണല്‍ വ്യതിയാനമോ, കാലാവസ്ഥാ വ്യതിയാനമോ ഒക്കെയാകാം മുഖക്കുരുവുണ്ടാക്കുന്നത്.  

അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം മുഖക്കുരുവിന്‍റെ പേരില്‍  നടത്തിയ പഠനം വ്യക്തമാക്കുന്നത്, സമൂഹം തങ്ങളെ എത്തരത്തിലാണ് നോക്കിക്കാണുന്നത് എന്ന കാര്യത്തില്‍ അമിതമായ ആശങ്ക ഇവരിലുണ്ടെന്ന് . ഈ ആശങ്ക ഇവരില്‍ പലരില്‍ കടുത്ത സമ്മര്‍ദ്ദവും നിരാശയും ഉണ്ടാക്കുന്നതായും പഠനം വിലയിരുത്തി.

അതേസമയം മുഖക്കുരുവിന്‍റെ പേരില്‍ കൂടുതല്‍ വിവേലാതിപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നത് ഇത് കൂടാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാനസിക സമ്മര്‍ദ്ദങ്ങളുടെയും ഉത്കണ്ഠയുടെയും ഭാഗമായി ചിലര്‍ക്ക് മുഖക്കുരുവുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്കാണെങ്കില്‍ വീണ്ടും ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാവുകയും ഇതുവഴി മുഖക്കുരു വര്‍ധിക്കുകയും ചെയ്യുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News