• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിന് ഇടാറുണ്ടോ നിങ്ങള്‍?

By Web Desk    October 16, 2018   
phone charge

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിന് ഇടാറുണ്ടോ നിങ്ങള്‍? രാത്രിയിലുടനീളം ഇങ്ങനെ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നത് തീപിടുത്തത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്. 

കഴിഞ്ഞയാഴ്ച അബുദാബിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്‌ പൊലീസ് അറിയിപ്പ് നല്‍കിയത്.

ഫോണുകളില്‍ ചാര്‍ജ് നിറഞ്ഞാല്‍ പിന്നീട് അധികമായി ചാര്‍ജ്ജ് ചെയ്യപ്പെടുന്നതും അങ്ങനെ ഫോണ്‍ ചൂടാകുന്നതും തടയുന്ന സംവിധാനം ആധുനിക സ്മാര്‍ട്ട് ഫോണുകളിലും ചാര്‍ജറുകളിലുമുണ്ട്. എന്നാല്‍ ശരിയായ ചാര്‍ജറിലല്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് തീപിടുത്തത്തിന് കാരണമായേക്കും. വാര്‍ട്ട് ഹീറ്ററുകള്‍ ഓവനുകള്‍ പോലെ ധാരാളം വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും രാത്രി ഉപയോഗിക്കാത്തപ്പോള്‍ ഓഫ് ചെയ്യണം. ഗ്യാസ് സിലിണ്ടറുകളും ഉപയോഗിക്കാത്തപ്പോള്‍ ഓഫ് ചെയ്ത് സൂക്ഷിക്കണമെന്നും പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News