• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വേദനവന്നാല്‍ ഉടനടി വേദന സംഹാരിയോ?  ശ്രദ്ധിക്കുക നിങ്ങള്‍ വിളിച്ച് വരുത്തുന്നത് വല്യ അപകടം 

By Web Desk    October 18, 2018   
pain killer

ചെറിയൊരു വേദനയ്ക്ക് പോലും വേദന സംഹാരികള്‍ കഴിക്കുന്നത് പലരുടെയും ശീലമാണ്. ഇത്തരത്തിലുള്ള ശീലം ശരീരത്തിന്റെ പല അവയവങ്ങളെയും കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 

Acetaminophen എന്ന വേദനസംഹാരി കരളിന്റെ ആരോഗ്യത്തിന് കൂടുതല്‍ ദോഷം ചെയ്യുമെന്ന് കണ്ടെത്തല്‍. ഈ മരുന്ന് ശരീരത്തിലെത്തിയാല്‍ അത് Cysteine എന്ന അമിനോ ആസിഡുകളുമായി ചേര്‍ന്ന് മറ്റൊരു രാസപ്രവര്‍ത്തനം ഉണ്ടാകുന്നുണ്ട്. ഇതാണ് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങളില്‍ ഊര്‍ജ്ജമെത്തിക്കുന്ന Mitochondriaയുടെ പ്രവര്‍ത്തനത്തെ വരെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

ജേര്‍ണല്‍ ഓഫ് മോളിക്കുലാര്‍ ആന്‍ഡ് സെല്ലുലാര്‍ പ്രോടിയോമിക്‌സില്‍ ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. തലവേദനയും കൈകാല്‍ തരിപ്പും മുതല്‍ ക്യാന്‍സര്‍ വരെയുള്ള പലതരം വേദനകള്‍ക്ക് ഉപയോഗിക്കുന്ന സര്‍വ്വസാധാരണയായ വേദനസംഹാരികള്‍ മനുഷ്യന്റെ ജീവന് ആപത്താണെന്ന് സ്വിറ്റ്‌സര്‍ലന്റിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയുടെ സാമൂഹിക വൈദ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പഠനം വ്യക്തമാക്കിയിരുന്നു


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News