• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

JUNE 2018
FRIDAY
04:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കല്ല്യാണ പന്തലില്‍ താടി വെച്ച വരനെ കണ്ട് ഭാവി അമ്മായിയപ്പന്‍ ഉടക്കി: പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ 

By Web Desk    March 14, 2018   

കല്ല്യാണ പന്തലില്‍ താടി വെച്ച വരനെ കണ്ട് ഭാവി അമ്മായിയപ്പന്‍ ഉടക്കിയപ്പോള്‍ വിവാഹ പന്തലില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഒടുവില്‍ നാട്ടുകാരുടെയും പൊലീസിന്റെയും സമവായ ചര്‍ച്ചകള്‍ക്ക് ശേഷം വരന് ഭാവി ഭാര്യപിതാവിന്റെ മുന്‍പില്‍ മുട്ട് മടക്കേണ്ടി വന്നു.താടി ഷേവ് ചെയ്തതിന് ശേഷമാണ് വരനെ ഇദ്ദേഹം വിവാഹ പന്തലില്‍ കയറാന്‍ അനുവദിച്ചത്. മധ്യപ്രദേശിലെ അജന്തി ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. അജന്തി സ്വദേശിയായ രാധേശ്യാമിന്റെ മകള്‍ സുപാലിയെയാണ് ഇത്തരത്തില്‍ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നുള്ള യുവാവായ മംഗല്‍ ചൗഹാന്‍ വിവാഹം കഴിച്ചത്.
തിങ്കളാഴ്ച രാത്രി വധൂഗൃഹത്തിലേക്ക് വിവാഹ ചടങ്ങുകള്‍ക്കായി എത്തിയ മംഗല്‍ ചൗഹാനെ കണ്ട് രാധേശ്യാമിന് കോപം അടക്കാനായില്ല. ഭംഗിയായി ഷേപ്പ് ചെയ്താണ് യുവാവ് താടി വെച്ചിരുന്നത്. എന്നാല്‍ താടി നീക്കം ചെയ്യാതെ വിവാഹ പന്തലിലേക്ക് കയറ്റില്ലെന്ന വാശിയുമായി രാധേശ്യം ഒരു ഭാഗത്ത് ഉറച്ച് നിന്നു.

വരനെ പിന്തുണച്ച് ഇദ്ദേഹത്തിന്റെ ബന്ധുക്കളും നിലയുറപ്പിച്ചതോടെ അവസാനം ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കു തര്‍ക്കമായി. മൂന്ന് വര്‍ഷം മുന്‍പ് മംഗല്‍ ചൗഹാന്റെ പിതാവിനെ വീട്ടില്‍ നിന്നും കാണാതായെന്നും ഇദ്ദേഹത്തെ തിരിച്ച് കിട്ടാതെ താടി വടിക്കില്ലെന്നാണ് വരന്റെ ശപഥമെന്നും ചെറുക്കന്റെ വീട്ടുകാര്‍ പറഞ്ഞു നോക്കി.എന്നാല്‍ ഇതൊന്നും രാധേശ്യാമിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ല. ഒടുവില്‍ പൊലീസ് സംഭവ സ്ഥലത്തെത്തി. ഇരു വിഭാഗങ്ങളെയും സമവായത്തിലെത്തിച്ചു. താടി വടിക്കാന്‍ മംഗല്‍ ചൗഹാന് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News