• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  എന്താണ് ഐസ്‌ക്രീം തലവേദന? 

By Web Desk    September 25, 2018   
ice cream head ache

ഐസ്‌ക്രീമോ മറ്റ് തണുത്ത പാനീയങ്ങളോ കഴിക്കുമ്പോള്‍ ഉണ്ടാവുന്ന തലവേദനയാണിത്. 
ബ്രെയിന്‍ ഫ്രീസ് എന്നറിയപ്പെടുന്ന തലവേദന ഇനി പറയുന്ന പേരുകളിലും അറിയപ്പെടുന്നു;

കോള്‍ഡ് സ്റ്റിമുലസ് ഹെഡേക്ക്
സ്പീനോപാലറ്റൈന്‍ ഗാംഗ്‌ളിയോന്യൂറാള്‍ജിയ
സാധാരണഗതിയില്‍, ഐസ്‌ക്രീം കഴിക്കുമ്‌ബോള്‍ അല്ലെങ്കില്‍ തണുത്ത പാനീയം മേലണ്ണാക്കില്‍ സ്പര്‍ശിക്കുന്നതായിരിക്കും ഇതിന്റെ പ്രേരകമാകുന്നത്. ഇതിന്റെ കാരണത്തെക്കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. തണുത്ത ഭക്ഷണ പാനീയങ്ങള്‍ മൂലം രക്തക്കുഴലുകള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത് വേദനയ്ക്ക് കാരണമാകുന്നുവെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അവസ്ഥയാണ്.

ലക്ഷണങ്ങള്‍

തലയുടെ മുന്‍ഭാഗത്ത് വിങ്ങുന്നതു പോലെയും കുത്തിത്തുളയ്ക്കുന്നതു പോലെയുമുള്ള വേദന
ഏതാനും സെക്കഡുകള്‍ മുതല്‍ മിനിറ്റുകള്‍ വരെ വേദന നീണ്ടുനില്‍ക്കാം.
20-60 സെക്കന്‍ഡ് വരെയായിരിക്കും സാധാരണഗതിയില്‍ വേദന നിലനില്‍ക്കുന്നത്.
അപൂര്‍വം ചില അവസരങ്ങളില്‍ ഇത് അഞ്ച് മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കും.
രോഗനിര്‍ണയം

ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് സ്ഥിരീകരിക്കാവുന്നതാണ്.

ചികിത്സ

വേദന വളരെ പെട്ടെന്ന് ഇല്ലാതാകുമെന്നതിനാല്‍ ചികിത്സയുടെ ആവശ്യം നേരിടുന്നില്ല.

ആശ്വാസത്തിനായി;

മേലണ്ണാക്കില്‍ നാവുകൊണ്ട് സ്പര്‍ശിച്ച് ചൂടുനല്‍കുക
ഇളം ചൂടുവെള്ളം കുടിക്കുക
പ്രതിരോധം

ഐസ്‌ക്രീം അല്ലെങ്കില്‍ ശീതളപാനീയങ്ങള്‍ ഒഴിവാക്കുകയാണ് ഐസ്‌ക്രീം തലവേദന പ്രതിരോധിക്കുന്നതിനുള്ള ഏക മാര്‍ഗം. മൈഗ്രേന്‍ ഉള്ളവര്‍ക്ക് ഇത്തരം തലവേദന ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും.vg

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News