• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എനിക്കുറപ്പുണ്ട് അദ്ദേഹം ഈ ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ്: ആശുപത്രി വരാന്തയില്‍ ഭാര്യയുടെ പ്രസവമെടുത്ത് ഭര്‍ത്താവ് :  സോഷ്യല്‍മീഡിയയിലൂടെ ഹൃദയം കീഴടക്കിയ ചിത്രത്തിനു പിന്നില്‍ 

By Web Desk    February 8, 2018   

പ്രസവമുറിയില്‍ പ്രവേശിക്കാനുള്ള സാവകാശം കിട്ടുന്നതിനു മുമ്പേ അവന്‍ പുറത്തു വന്നു.ഞാനേറ്റവും കൂടുതല്‍ നന്ദി പറയുന്നത് എന്റെ ഭര്‍ത്താവിനോടാണ്. യാതൊരു അറപ്പും മടിയും കൂടാതെ അദ്ദേഹം ഞങ്ങളുടെ കുഞ്ഞിനെ കാത്തു. ഡോക്ടര്‍മാരുടെയും നഴ്‌സിന്റെയുമൊക്കെ സഹായം പ്രസവശേഷമാണ് ലഭിച്ചത്. എനിക്കുറപ്പുണ്ട് അദ്ദേഹം ഈ ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ്. അത്രത്തോളമാണ് അദ്ദേഹം ഞങ്ങള്‍ക്കു തരുന്ന കരുതലും സ്‌നേഹവും''. ആറുമക്കളുടെ അമ്മയായ ജസ് ഹോഗന്റെ വാക്കുകളാണിത്. 

മാന്‍ഹട്ടനിലെ ക്രിസ്‌ഹോസ്പിറ്റലിലെ വരാന്തയില്‍ പ്രസവിച്ച് യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു.പ്രസവത്തീയതിക്ക് ഏറെ മുന്‍പേ തന്നെ ഭര്‍ത്താവ് ട്രാവിസിനെക്കൂട്ടി അവര്‍ ആശുപത്രിയിലെത്തി. എന്നാല്‍ പ്രസവത്തിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ അവരെ തിരിച്ചയച്ചു. പക്ഷേ പാതിരാത്രിയോടെ രംഗം വഷളായി ജെസിന് പ്രസവവേദനയാരംഭിച്ചു. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ത്തന്നെ പ്രസവം നടക്കുമെന്ന് ജെസിന് ഉറപ്പായി. അമ്‌നിയോട്ടിക് ദ്രവം പുറത്തു വന്നുതുടങ്ങിയെന്നും ആശുപത്രിയെത്തുന്നതിനു മുമ്പ് താന്‍ പ്രസവിക്കുമെന്നും അവര്‍ ഭര്‍ത്താവിനോട് പറഞ്ഞുകൊണ്ടിരുന്നു.

എന്നാല്‍ എന്തുതന്നെ സംഭവിച്ചാലും പ്രസവം ആശുപത്രിയിലേ നടക്കൂവെന്ന് ട്രാവിസ് ഭാര്യയ്ക്കു വാക്കുനല്‍കി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ കുഞ്ഞിന്റെ തല പുറത്തു വരുന്നതായി ജെസിന് തോന്നി. ഉടന്‍ തന്നെ അവള്‍ ഭര്‍ത്താവിനോട് പുറത്തേക്കു വന്നുകൊണ്ടിരിക്കുന്ന കുഞ്ഞിനെ സുരക്ഷിതനായി എടുക്കുവാനുള്ള നിര്‍ദേശം നല്‍കി. യുവതിയെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പു തന്നെ ആശുപത്രി വരാന്തയില്‍വച്ച് അവര്‍ കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News