• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ച മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ?

By Web Desk    October 21, 2018   
egg in fridge

മാര്‍ക്കറ്റില്‍ നിന്ന് ഒന്നിച്ച്‌ വാങ്ങുന്ന മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് നമ്മുടെ രീതി. എന്നാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതുണ്ടോ? 

മുട്ടയിലൂടെ പല തരം ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പ്രധാനമായും സാല്‍മോണല്ലയാണ് മുട്ടയില്‍ കാണപ്പെടുന്ന ബാക്ടീരിയ. വിവിധ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളുമുണ്ടാക്കുന്ന ഒന്നാണ് സാല്‍മോണല്ല ബാക്ടീരിയ. ഇത് ശരീരത്തിലെത്താതിരിക്കാനാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്.

വൃത്തിയായി സോപ്പിട്ട് കഴുകിയതിന് ശേഷം മുട്ട ഉപയോഗിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു ആദ്യം അമേരിക്കക്കാര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് മുട്ടത്തോടിനോട് ചേര്‍ന്നുള്ള ചെറിയ ആവരണത്തെ തകര്‍ക്കുമെന്ന് പിന്നീട് കണ്ടെത്തി. മറ്റ് അണുക്കളെയെല്ലാം തടയുന്ന ആവരണമാണിത്. ഇത് തകരുന്നതോടെ കൂടുതല്‍ അണുക്കള്‍ മുട്ടയ്ക്കകത്ത് എത്തും.

നമ്മുടെ നാട്ടിലാണെങ്കില്‍ രണ്ട് രീതിയിലും മുട്ട സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ രണ്ട് രീതിയില്‍ സൂക്ഷിച്ചാലും മുട്ട ഒരു പ്രത്യേക സമയം കഴിഞ്ഞാല്‍ ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News