• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നം; ഒരു ഗ്ലാസ് ആപ്പിള്‍ ടീ ശീലമാക്കൂ

By Web Desk    October 15, 2018   
apple tea

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. ദിവസവും ഒരു ഗ്ലാസ്   ആപ്പിള്‍ ടീ കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ആന്റിഓക്സിഡന്റുകള്‍, മഗ്നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം  അടങ്ങിയിട്ടുണ്ട് ആപ്പിള്‍ ടീയില്‍.  പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല ഒരു ഉപാധിയാണ് ആപ്പിള്‍ ടീ.ഇത് വീട്ടില്‍ തന്നെ നമുക്ക് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം 
 

ആദ്യം ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിക്കുക. മൂന്ന് ആപ്പിള്‍ കഴുകി തൊലി കളയാതെ, കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇത് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് വീണ്ടും അഞ്ച് മിനിറ്റു തിളപ്പിച്ച ശേഷം അല്‍പം ഗ്രാമ്ബൂ, കറുവപ്പട്ട, അല്പം തേയില എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഏഴ് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ച്‌ ഉപയോഗിക്കാം. ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആപ്പിള്‍ ടീ കുടിക്കരുത്. അലര്‍ജിയുള്ളവരും ആപ്പിള്‍ ടീ ഒഴിവാക്കുക. മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം തേടണം. ചില മരുന്നുകളുമായി പ്രവര്‍ത്തിച്ച്‌ പാര്‍ശ്വഫലങ്ങളുണ്ടാക്കാനിടയുണ്ട്. പ്രോസ്റ്റേറ്റ് കാന്‍സര്‍, വാതം എന്നിവയെ ആപ്പിള്‍ ടീ ഇല്ലാതാക്കും. ര്കതത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും  ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ് ആപ്പിള്‍ ടീ.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News