• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:23 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുഖത്തെ കറുത്ത നിറവും അഴുക്കും അകറ്റാം 

By Web Desk    October 4, 2018   

എണ്ണയും അഴുക്കും മൃതകോശങ്ങളുമെല്ലാം ചേരുമ്പോഴാണ് മുഖത്ത് കറുത്തനിറം ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാര്‍ഥങ്ങളും ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നുണ്ട്. ഇതിന് പ്രതിവിധി നമ്മള്‍ തന്നെ കണ്ടെത്തണം. അതിനായി വീട്ടില്‍ ഇരുന്ന്  എളുപ്പത്തില്‍ ചെയ്യാവുന്ന ചില  പൊടിക്കൈകള്‍ ഇതാ. .രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കുക. മേക്കപ്പ് പൂര്‍ണമായി തുടച്ചുകളയുന്നു എന്ന് എപ്പോഴും ഉറപ്പുവരുത്തുക.വിരല്‍ കൊണ്ട് ഞെക്കി ബ്ലാക്ക് ഹെഡ്സ് പുറത്തെടുക്കാന്‍ ശ്രമിക്കരുത്. അത് പ്രശ്നം കൂടുതല്‍ വഷളാക്കും. ആഴ്ചയില്‍ രണ്ടുതവണ സ്‌ക്രബ് ചെയ്യുക.


ഒരു ടേബിള്‍ സ്പൂണ്‍ വീതം തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് മുഖത്ത് പതുക്കെ ഉരയ്ക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.ഒരു ടേബിള്‍ സ്പൂണ്‍ വീതം തൈരും നാരാങ്ങാനീരും ഉപ്പും ചേര്‍ത്ത് മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും ഫലം ചെയ്യും. പാല്‍കൊണ്ട് സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്‌ബോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. കറ്റാര്‍വാഴയുടെ നീര് പുരട്ടി പത്ത് മിനിട്ട് വെക്കുന്നതും ബ്ലാക് ഹെഡ്സ് അകറ്റാന്‍ നല്ലതാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News