• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാരത്തണ്‍ ഓടി അവര്‍ വിവാഹിതരായി!!!

By Web Desk    February 4, 2017   
Maharashtra Couple Runs Half-Marathon to Marry

മുംബൈ: കുതിരപ്പുറത്ത് വരനെത്തിയില്ല, അലങ്കരിച്ച കാറോ കതിര്‍മണ്ഡപമോ ഇല്ല. ഇതൊന്നുമില്ലെങ്കിലും വിവാഹമാകാം. പക്ഷേ, മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു വിവാഹ വാര്‍ത്ത തികച്ചും വ്യത്യസ്തമാണ്. 

മഹാരാഷ്ട്രയിലെ കലോഷി ഗ്രാമവാസികളായ പൂനം ആര്‍ ചികനെയും നവനീത് ജെ ദിഘെയും തമ്മിലുള്ള വിവാഹമാണ് വ്യത്യസ്തത കൊണ്ട് വാര്‍ത്തയാകുന്നത്. വിവാഹ ദിനത്തില്‍ ഓട്ടക്കാരുടെ വേഷത്തിലെത്തിയ ഇരുവരും 25 കിലോമീറ്റര്‍ ഓടി രജിസ്റ്റര്‍ ഓഫീസില്‍ എത്തി വിവാഹിതരാവുകയായിരുന്നു. വധു-വരന്മാര്‍ക്കൊപ്പം ചില ബന്ധുക്കളും സുഹൃത്തുക്കുളും ഓട്ടക്കാരായി എത്തി.

ഗ്രാമവാസികളുടെയും സുഹൃത്തുകളുടെയും വലിയ പിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചത്.  മൂന്നര മണിക്കൂറെടുത്താണ് ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയത്. വഴിയരികില്‍ ബാനറുകളും പൂക്കളുമായി ഇരുവരെയും ആളുകള്‍ സ്വാഗതം ചെയ്തു.

ശാരീരീക ക്ഷമതയുടെയും ആരോഗ്യകരമായ ജീവിതത്തിന്റെയും സന്ദേശം നല്‍കാനാണ് ഇങ്ങനെയൊരു വിവാഹ ചടങ്ങ് നടത്തിയതെന്ന് നവനീത്  പറഞ്ഞു. മുബൈ മാരത്തണിലടക്കം പങ്കെടുത്ത പ്രൊഫഷണല്‍ താരമാണ് നവനീത്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News