• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടിവി കണ്ടോ,പാട്ട് കേട്ടോ വ്യായാമം ചെയ്യുന്നവരാണോ നിങ്ങള്‍

By Web Desk    October 2, 2018   
work out

ടിവി ഓണ്‍ ചെയ്‌തോ പാട്ട് വച്ചോ വ്യായാമം ചെയ്യുന്നവരാണ് അധികവും.   എന്നാല്‍ ഈ ശീലം ഉണ്ടാക്കുന്ന ഫലമെന്തെന്ന് ആര്‍ക്കും കാര്യമായ അറിവില്ല.   ഈ വിഷയത്തിലാണ് ഒട്ടാവ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു ഗവേഷകസംഘം പഠനം നടത്തിയത്.

ടി.വി കണ്ടോ പാട്ട് കേട്ടോ ഒക്കെ വ്യായാമം ചെയ്യുന്നവരുടെ ഭക്ഷണരീതിയിലും മറ്റ് ശീലങ്ങളിലും ഗണ്യമായ മാറ്റങ്ങള്‍ വരുമെന്നാണ് പരക്കെയുള്ള ധാരണ. ഇത് വ്യായാമം ലക്ഷ്യമിടുന്ന ഗുണങ്ങളുടെ നേര്‍വിപരീത ഫലങ്ങളാണ് ശരീരത്തിന് നല്‍കുക. ഇതുതന്നെയായിരുന്നു ഗവേഷകസംഘത്തിന്റെയും പഠനവിഷയം.

ശരാശരി 15 വയസ് പ്രായമുള്ള 24 ആണ്‍കുട്ടികളെയാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്. ഇവരെക്കൊണ്ട് ദിവസവും 30 മിനുറ്റ് ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യിച്ചു. ഈ സമയങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഇവര്‍ക്ക് ഇഷ്ടമുള്ള ഷോ കാണാന്‍ അനുവദിച്ചു. പാട്ട് ഇഷ്ടമുള്ളവര്‍ക്കാണെങ്കില്‍ പാട്ട് കേള്‍പ്പിച്ചു. തുടര്‍ന്ന് ഇവരുടെ ഭക്ഷണരീതികളും മറ്റ് ജോലികളും പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. .

ടിവി ഷോ കണ്ടും പാട്ട് കേട്ടും അവരവര്‍ക്ക് താല്‍പര്യമുള്ളത് പോലെ വ്യായാമത്തിലേര്‍പ്പെട്ട കുട്ടികളില്‍ 'നെഗറ്റീവ്' ആയ ഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് മാത്രമല്ല, അവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായിരുന്നുവെന്നും പഠനം വിലയിരുത്തുന്നു. എല്ലാ വ്യക്തികളുടെയും കാര്യത്തില്‍ ഇത് ഒരുപോലെ ആയിരിക്കണമെന്നില്ലെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും മനസ്സിന് സന്തോഷം തോന്നുന്ന രീതികളില്‍ തന്നെയാണ് വ്യായാമം ചെയ്യേണ്ടതെന്നും ഇത് യാതൊരു പ്രശ്‌നവും ആരോഗ്യത്തിനുണ്ടാക്കില്ലെന്നുമാണ് സംഘം തങ്ങളുടെ പഠനറിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറയുന്നത്. .

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News