• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഒരു പങ്കാളി ഉണ്ടെങ്കില്‍ കുറഞ്ഞേക്കാം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ 

By Web Desk    September 29, 2018   

ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്താണ്  പ്രശ്നം. ഒരു പങ്കാളി വേണമെന്ന് എന്താണിത്ര നിര്‍ബന്ധം,  ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ മിക്കവരുടേയും മനസില്‍ ഉണ്ടാകുന്ന ഒന്നാണ്. പങ്കാളിയുമായ് ഗുണമാണോ ദോഷമാണോ ഉണ്ടാകുക എന്ന ചോദ്യത്തിന് പൂര്‍ണമായി ഒരുത്തരം നല്‍കാനാവില്ലെങ്കിലും അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിയുന്ന സംഗതി എല്ലാവരും ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

വിവാഹ ബന്ധം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമുള്ള അന്‍പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.രണ്ട് ദശലക്ഷത്തോളം വരുന്ന ആളുകളിലായിരുന്നു പഠനം നടത്തിയത്. ആസ്റ്റണ്‍ മെഡിക്കല്‍ സ്‌കൂളിലെ ഡോ. പോള്‍ കാര്‍ട്ടറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പങ്കാളിക്കൊപ്പം ജീവിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കുറവാണ്.

അതേ സമയം വിവാഹ ബന്ധം പിരിഞ്ഞവര്‍, ജീവിത പങ്കാളി മരിച്ച ശേഷം ഒറ്റയ്ക്ക് കഴിയുന്നവര്‍ എന്നിവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ 42 ശതമാനം സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ഇവരില്‍ ഹൃദയത്തിലെ ധമനികള്‍ക്ക് അസുഖമുണ്ടാകാന്‍ 16 ശതമാനം വരെ സാധ്യതയാണുള്ളത്. പ്രായമായിട്ടും ജീവിത പങ്കാളിയോടൊപ്പം ജീവിക്കുന്നവരില്‍ പക്ഷാഘാതം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, ഡയബെറ്റിസ് എന്നിവ വരാനുള്ള സാധ്യതയും പങ്കാളികളുള്ളവരില്‍ കുറവാണെന്ന് പഠനം പറയുന്നു. പഠനത്തില്‍ ഇത്രയും കാര്യങ്ങള്‍ തെളിഞ്ഞെങ്കിലും ഇതിന് പിന്നിലുള്ള കാരണത്തെപ്പറ്റി പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News