• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇനി എച്ചില്‍ ഇലയില്‍ ഉരുളേണ്ട; ഉഡുപ്പി ക്ഷേത്രത്തിലെ എഡെ സ്‌നാനക്ക് വിലക്ക്.

By Shahina    December 14, 2018   
Udupi

ഉഡുപ്പി: ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കാലങ്ങളായി പിന്തുടരുന്ന പ്രാകൃത ആചാരമായ എഡെ സ്‌നാനക്ക് വിലക്ക്. സവര്‍ണര്‍ ഭക്ഷണം കഴിച്ച എച്ചില്‍ ഇലയില്‍ താഴ്ന്ന ജാതിക്കാര്‍ ഉരുളുന്ന ചടങ്ങാണ് നിരോധിച്ചത്. പരേയ പളിമാര്‍ മഠത്തിലെ സ്വാമി വിശ്വധീശ തീര്‍ത്ഥയാണ് ആചാരം നിരോധിച്ചതായി അറിയിച്ചത്.

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചമ്പഷഷ്ഠി ഉത്സവത്തിലാണ് എഡെ സ്‌നാന നടക്കുന്നത്. ഇവിടെ നടന്നുകൊണ്ടിരുന്ന മഡെ സ്‌നാന രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ പൂജയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പേജ്വാര്‍ മഠാധിപതി വ്യക്തമാക്കി.

കര്‍ണാടകയില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെ പ്രതീകമാണ് എഡെ സ്‌നാനയും മഡെ സ്‌നാനയും. നിരവധി ക്ഷേത്രങ്ങളില്‍ ഈ ആചാരം നടന്നുവന്നിരുന്നു. ബ്രാഹ്മണന്മാര്‍ ഭക്ഷണം കഴിച്ച എച്ചില്‍ ഇലയില്‍ താഴ്ന്ന ജാതിക്കാര്‍ ഉരുളുന്നതാണ് മഡെ സ്‌നാനം.

ക്ഷേത്രത്തിലെ പൂജക്ക് ശേഷം നിവേദിച്ച പ്രസാദമുള്ള ഇലയില്‍ ഉരുളുന്നതാണ് എഡെ സ്‌നാനം. 2016 ലാണ് മഡെ സ്‌നാന നിര്‍ത്തലാക്കിയത്. എന്നാലിപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എഡെ സ്‌നാനയ്ക്കാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News