• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരു നുള്ള് കുരുമുളക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല

By Web Desk    October 1, 2018   

കുരുമുളക് ശരീരത്തിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ജലദോഷം, ചുമ പോലെ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുന്നു. 

ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് കുരുമുളകിട്ട വെള്ളം. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് വെള്ളത്തിന്റെ കുറവു കാരണമുണ്ടാകുന്ന പ്രശ്നങ്ങളുണ്ടാകില്ല.വയറും തടിയും കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെയ്യാവുന്ന നല്ലൊരു വഴിയാണ് കുരുമുളക് . ചര്‍മസൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് കുരുമുളക്.

 രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ നീക്കി രക്തപ്രവാഹം ശക്തമാകാന്‍ സഹായിക്കുന്നു. കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ പ്രേരണ നല്‍കും. ഈ ആസിഡ് പ്രോട്ടീനുകളെയും മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും. 

കുരുമുളക് കഴിക്കുന്നത് വഴി ഈ പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കാം. ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ പുതിയതായി പൊടിച്ച കുരുമുളക് പാചകത്തിനിടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇതുവഴി ഭക്ഷണം രുചികരവും അതോടൊപ്പം ഉദരത്തിന് ആരോഗ്യപ്രദവുമാകും.

 

 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News