• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമിതമായി ടിവി കാണുന്ന കുട്ടികളില്‍ പഠിക്കാനുളള താല്‍പര്യമോ പുതിയ കാര്യങ്ങളെ കുറിച്ച് അറിയാനോ ആഗ്രഹം കാണില്ല

By Web Desk    November 4, 2018   

ടെലിവിഷന് മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് കുട്ടികളുടെ കണ്ണിനും ആരോഗ്യത്തിനും നല്ലതല്ല എന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതുമാത്രമല്ല, മറ്റ് ചില പ്രശ്നങ്ങള്‍ കൂടിയുണ്ട് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

അമിതമായി ടെലിവിഷന് മുന്നില്‍ ഇരിക്കുന്ന കുട്ടികളിലും ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടികളിലും വിഷാദം ഉണ്ടാകാനുളള സാധ്യത ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ദിവസവും ഒരു മണിക്കൂറിലധികം സമയം ടിവി കാണുകയും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്‍ പെട്ടെന്ന് ദേഷ്യം വരാനും വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. 

ടിവി സ്ക്രീനും ഫോണ്‍ സ്ക്രീനും അധികം നേരം ഉപയോഗിക്കുന്നവരില്‍ പെട്ടെന്ന് ദേഷ്യം വരുന്ന പോലെ  തന്നെ സന്തോഷവും  ഇവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്നും പഠനം സൂചിപ്പിക്കുന്നു. അതോടൊപ്പം ഇത്തരം കുട്ടികളില്‍ പഠിക്കാനുളള താല്‍പര്യമോ പുതിയ കാര്യങ്ങളെ കുറിച്ച് അറിയാനോ ആഗ്രഹം കാണില്ല. ഇത് അവരുടെ സർഗാത്മകതയും ഭാവനാശേഷിയും വരെ ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News