• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശുദ്ധമാണോ കിണര്‍വെള്ളം ?

By Web Desk    September 27, 2018   

പ്രളയത്തിനു ശേഷം കിണറുകളിലെ വെള്ളത്തില്‍ പലതിലും അമ്ലത, കോളിഫോം ബാക്ടീരിയ, ഫീക്കല്‍ കോളിഫോം ബാക്ടീരിയ എന്നിവയുടെ സാനിധ്യം കണ്ടെത്തിയിരുന്നു. പ്രളയം അധികം ബാധിക്കാത്ത സ്ഥലങ്ങളില്‍ പോലും അല്‍പം ഭീതിയോടെയാണ് പലരും കിണര്‍വെള്ളം ഉപയോഗിക്കുന്നത്. കിണറിലെ വെള്ളം പുറത്തേക്കും പലയിടങ്ങളിലായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കിണറിനകത്തേക്കും എത്തിയതാണ് ബാക്ടീരിയയുടെ സാനിധ്യത്തിനു കാരണം. ശരിയായ ക്ലോറിനേഷന്‍ നടത്തുന്നതിലൂടെ ഈ ബാക്ടീരിയകളെ തുരത്താവുന്നതാണ്. വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ വെള്ളത്തിന്റെ ഗുണമേന്‍മ പരിശോധന സൗജന്യമായി ചെയ്യുന്നുണ്ട് .
കിണര്‍വെള്ളത്തിലെ ബാക്ടീരിയകള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ബാക്ടീരിയ കലര്‍ന്ന വെള്ളം കുടിച്ചവരില്‍ പനി, ചുമ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രളയകാലത്തു ശുചിമുറി ടാങ്കുകള്‍ കവിഞ്ഞൊഴുകുകയും മാലിന്യങ്ങള്‍ വെള്ളത്തില്‍ കലരുകയും ചെയ്തതോടെയാണ് കോളിഫോം ബാക്ടീരിയകള്‍ വെള്ളത്തില്‍ അമിതമായെത്തിയത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ശുപാര്‍ശ ചെയ്യുന്ന 19 പരിശോധനകളാണു വെള്ളത്തിന്റെ ഗുണമേന്‍മ അറിയാന്‍ നടത്തേണ്ടത്. ഇതില്‍ ഏതിന്റെയെങ്കിലും അളവില്‍ വ്യതിയാനം ഉണ്ടായാല്‍ ആ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും വാട്ടര്‍ ക്വാളിറ്റി കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News