• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:23 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അച്ഛന്റെ പെട്ടന്നുള്ള മരണം തളര്‍ത്തി, രക്ഷിച്ചത് ഗീതു മോഹന്‍ദാസ്... ആ സുന്ദരി പറയുന്നു

By Web Desk    March 15, 2019   
geethu mohandas

ഒരു കാലഘട്ടത്തിന്റെ ഓര്‍മയാണ് സുന്ദരിയേ വാ.. വെണ്ണിലാവേ വാ എന്ന ആല്‍ബം പാട്ട്. കറുത്ത വട്ടപ്പൊട്ടും തൊട്ട് സൈക്കിളില്‍ വന്നിറങ്ങിയ പോസ്റ്റ് വുമണ്‍ സുന്ദരിയുടെ പ്രണയമാണ് ആ പാട്ടില്‍ കണ്ടത്. സംഗീത ശിവന്‍ എന്ന നടിയും ഈ ആല്‍ബത്തിലൂടെ ഹിറ്റായി.

ആല്‍ബം പാട്ടുകള്‍ക്ക് പുറമെ അഭിനയത്തിലും ഡബ്ബിങിലും തിരക്കിലായിരുന്നു സംഗീത. എന്നാല്‍ അച്ഛന്റെ പെട്ടന്നുള്ള മരണം സംഗീതയെ തകര്‍ത്തു. സിനിമയും അഭിനയവും ഡബ്ബിങും ഒന്നും വേണ്ടെന്ന് കരുതി വീട്ടിലിരിക്കുകയായിരുന്നു സംഗീത. വരുന്ന അവസരങ്ങളെല്ലാം വേണ്ടെന്നു പറഞ്ഞു.

ഈ അവസരത്തിലാണ് ഗീതു മോഹന്‍ദാസിന്റെ ഫോണ്‍ കോള്‍ വന്നത്. ഗീതു ആദ്യമായി സംവിധാനം ചെയ്യുന്ന 'കേള്‍ക്കുന്നുണ്ടോ' എന്ന ചിത്രത്തിലെ ഒരു വേഷത്തിന് വേണ്ടിയായിരുന്നു. അച്ഛന്റെ പെട്ടന്നുള്ള മരണവും മാനസികാവസ്ഥയും സംഗീത ഗീതുവിനെ അറിയിച്ചു.

അടുത്ത ദിവസം ഗീതു സംഗീതയുടെ വീട്ടിലെത്തി. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി, സിനിമയില്‍ അഭിനയിപ്പിച്ചു. വീണ്ടും സിനിമയില്‍ തിരക്കായി. 2010 ല്‍ വിനുവുമായുള്ള വിവാഹത്തിന് ശേഷം വീണ്ടും ബ്രേക്കെടുത്തു, ദുബായിലേക്ക് പോയി. 2016 ല്‍ മകന്റെ ജനനത്തോടെ സംഗീതയും ഭര്‍ത്താവും നാട്ടില്‍ സ്ഥിരതാമസാമക്കി.

ഇപ്പോള്‍ സീരിയലിലും മറ്റും തിരക്കിലാണ് സംഗീത. ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്യുന്ന നീലക്കുയില്‍, മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്യുന്ന സ്ത്രീപദം എന്നീ സീരിയലുകളിലാണ് സുന്ദരിയേ വാ പെണ്‍കുട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News