• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് ന്യൂജെന്‍ മയക്കുമരുന്നുകളുടെ വിപണിയില്‍ വര്‍ദ്ധനവ്, എല്ലാ ജില്ലകളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും: ഋഷിരാജ് സിംഗ്.

By Shahina    December 14, 2018   
rishiraj

കോഴിക്കോട്: സംസ്ഥാനത്ത് ന്യൂജെന്‍ മയക്കുമരുന്നുകളുടെ വിപണി വര്‍ധിക്കുന്നുവെന്ന് എക്‌സൈസ് റിപ്പോര്‍ട്ട്‌. കുട്ടികളിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ എല്ലാ  ജില്ലകളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന്  എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നിന്റെ ഉപയോഗം ഗണ്യമായി വര്‍ദ്ധിക്കുന്നത് എന്ന സര്‍ക്കാര്‍ വാദം ദുര്‍ലഭമാവുകയാണ്. ബാറുകള്‍ തുറന്ന് മദ്യലഭ്യത വര്‍ദ്ധിപ്പിച്ചുവെങ്കിലും മയക്കുമരുന്നിന്റെ ഉപയോഗം കുറഞ്ഞില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.

വിതരണത്തിന്റെ സൗകര്യപ്രദവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനുള്ള ബുദ്ധിമുട്ടും ന്യൂജെന്‍ മയക്കു മരുന്നിന്റെ വ്യാപനത്തിന് ഇടയാക്കുന്നു. ഇത്തരം മരുന്നുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും യുവതലമുറയേയുമാണ് ലക്ഷ്യം വെയ്ക്കുന്നത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്നു കേസുകളില്‍ 50,000  ത്തിലധികം ആളുകളെ പിടികൂടിയിട്ടുണ്ട്. ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു..

സ്‌കൂള്‍ പരിധിയില്‍ നിന്നും പിടിക്കപ്പെടുന്ന കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കേണ്ടതുണ്ട്. നിലവിലെ നിമയം ഭേദഗതി ചെയ്യുന്നതിന് എക്‌സൈസ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളുടെഅഭിപ്രായം കമ്മീഷണര്‍ വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News