• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൂര്യാഘാതം കര്‍ശന നടപടിയുമായി തൊഴില്‍ വകുപ്പ്

By Web Desk    April 4, 2019   

കൊച്ചി: എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി.ബി. ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപക പരിശോധനയില്‍ സുരക്ഷാ മുന്‍കരുതലുകളൊന്നും സ്വീകരിക്കാതെയും തൊഴില്‍ സമയക്രമീകരണം പാലിക്കാതെയും നിര്‍മ്മാണം തുടര്‍ന്ന കാക്കനാട് സിവില്‍സ്റ്റേഷനു സമീപമുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റിന് സ്റ്റോപ്പ് മെമ്മോ നല്‍കി പണി നിര്‍ത്തിവയ്പ്പിച്ചു.

തൊഴില്‍ സമയക്രമീകരണം പാലിക്കാതെ റോഡ് ടാറിംഗ് പോലെയുളള ജോലികള്‍ നിര്‍ത്തിവയ്പിക്കുകയും ആയതിന് ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു.

വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് തൊഴില്‍വകുപ്പ് തൊഴില്‍ സമയം ക്രമീകരിച്ചത്. നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാന്‍ വരും ദിവസങ്ങളില്‍ തുടര്‍ച്ചയായ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.ബി. ബിജു അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214/ 155300/ 0484 2423110 എന്നീ നമ്പറുകളില്‍ വിളിച്ച് പരിഹാരം തേടേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.ബി. ബിജു അറിയിച്ചു.  

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News