• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അന്വേഷണങ്ങള്‍ക്ക് നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍

By Shahina    December 13, 2018   
labour-call-center

തൊഴില്‍ സംബന്ധിയായ എല്ലാ അന്വേഷണങ്ങള്‍ക്കും നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍. വിവിധതരത്തിലുള്ള തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ലേബര്‍ കമ്മിഷണറേറ്റിലെ കാള്‍സെന്ററിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. അന്വേഷണങ്ങള്‍ക്കായി കൂടുതല്‍ ആളുകള്‍ ഈ സേവനം പ്രയോജനപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം വളരെ കുറവാണ്.

 

നവംബറില്‍ 884 പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി കോള്‍ സെന്റര്‍ സേവനം ഉപയോഗിച്ചത്. തൊഴില്‍ സംബന്ധമായ പൊതു വിവരങ്ങള്‍ക്കും, വേതന വ്യവസ്ഥകള്‍, കയറ്റിറക്ക് കൂലി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്കുയി 870 ആളുകള്‍ കാള്‍സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്തിയപ്പോള്‍ പതിനാല് പരാതികളാണ് ലഭിച്ചത്. 

 

പരാതികള്‍ക്ക് പരിഹാരം കണ്ടെത്താനായി അവധി ദിനങ്ങളിലുള്‍പ്പെടെ കാള്‍ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. വേതന വ്യവസ്ഥകള്‍, കയറ്റിറക്ക് കൂലി, ആവാസ്, വേതനസുരക്ഷാപദ്ധതി, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി തൊഴില്‍ സംബന്ധിയായ ഏത് സംശയങ്ങള്‍ക്കും പരാതികള്‍ക്കും കൃത്യമായ മറുപടിയും മാര്‍ഗ നിര്‍ദ്ദേശവും പരിഹാരവും ഇവിടെ നിന്ന് ലഭിക്കും. കാള്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ്്. ഞായറാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ സെന്റര്‍ സേവനം ലഭ്യമാണ്. കാള്‍ സെന്റര്‍ നമ്പര്‍ 180042555214.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News