• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു; പിഎസ്‌സി ലിസ്റ്റില്‍ നിന്നുള്ള കണ്ടക്ടര്‍മാര്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും

By shahina tn    December 20, 2018   
ksrtc

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പിഎസ്‌സി ലിസ്റ്റില്‍ നിന്നുള്ള കണ്ടക്ടര്‍മാര്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. പിഎസ്‌സി നിയമന ഉത്തരവ് കൈപ്പറ്റിയവര്‍ ഇന്ന് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തണമെന്നാണ് എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നിര്‍ദേശം. പിഎസ്‌സി ലിസ്റ്റ് പ്രകാരം നിയമനം നല്‍കുന്നതിന് ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം യാത്രക്കാരെ വലച്ച് സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ റദ്ദാക്കി. കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുകയാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ക്രിസ്മസ് അവധിക്ക് യാത്രാ ദുരിതം കടുപ്പമാകും. സ്ഥിരം ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചും കൂടുതല്‍ സമയം ജോലിചെയ്യിച്ചും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമൂലമുണ്ടായ പ്രതിസന്ധി മലബാര്‍ മേഖലയില്‍ ഇപ്പോഴും തുടരുകയാണ്. വയനാട്ടിലും കാസര്‍ഗോഡുമാണ് സര്‍വീസുകള്‍ കൂടുതലും മുടങ്ങിയത്. ഇവിടെങ്ങളിലായിരുന്നു കൂടുതല്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News