• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംഘര്‍ഷം തുടരുന്നു; കോഴിക്കോട് പേരാമ്പ്രയില്‍ വീടിനു നേരെ വീണ്ടും ബോംബേറ്

By ANSA 11    January 9, 2019   
bomb-attack(2)

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് പിന്നാലെയുള്ള അക്രമ സംഭവങ്ങള്‍ തുടരുന്നു. ഇന്നു പുലര്‍ച്ചെ പേരാമ്പ്രയില്‍ വീടിന് നേരെ ബോംബേറുണ്ടായി. ഇതിനിടെ കഴിഞ്ഞ ദിവസം അക്രമങ്ങള്‍ അരങ്ങേറിയ കൊയിലാണ്ടിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വ കക്ഷി യോഗം തീരുമാനിച്ചു.

ഇന്നു പുലര്‍ച്ചെ പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സ്റ്റീല്‍ ബോംബ് എറിഞ്ഞെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. എന്നാല്‍ വീടിന്റെ മുന്‍വശം തകര്‍ന്നു. സിപിഎം അനുഭാവിയാണ് ശ്രീധരന്‍. ഇയാളുടെ മകന്‍ മൂന്ന് മാസം മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരിന്നു. പൊലീസിന്റെ നിയന്ത്രണം നിലനില്‍ക്കെയാണ് പേരാമ്പ്രയില്‍ അക്രമങ്ങള്‍ തുടരുന്നത്. കഴിഞ്ഞ ഹര്‍ത്താല്‍ മുതലുണ്ടായ അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ സമാന രീതിയിലുള്ള അക്രമങ്ങള്‍ അരങ്ങേറിയ കൊയിലാണ്ടിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചു. കൊയിലാണ്ടി എംഎല്‍എ കെ ദാസന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇതുവരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സിപിഎംബിജെപി നേതാക്കള്‍ തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News