• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു 

By Web Desk    July 27, 2018   
xminister-obituery

കാസര്‍ഗോഡ്:  മുസ്ലിംലീഗ് ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള(76) അന്തരിച്ചു. കാസര്‍ഗോട്ട് ചെര്‍ക്കളയിലുള്ള വസതിയില്‍ വച്ച്  ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായിരുന്നു അദ്ദേഹം. 1987 മുതല്‍ തുടര്‍ച്ചയായി നാലു തവണ മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് അദ്ദേഹം വിജയിച്ചിരുന്നു.

2010 ല്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകീട്ട് ആറിന് ചെര്‍ക്കളം മുഹ്യുദീന്‍ ജുമാ മസ്ജിദില്‍. ആയിഷയാണ് ഭാര്യ.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News