• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൈബര്‍ അക്രമണങ്ങള്‍ മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയില്‍; വനിതാ കമ്മീഷന്‍

By Web Desk    July 28, 2018   
womans comission- social media

കൊച്ചി:മലയാള ഭാഷയെ  വ്യഭിചരിക്കുന്ന രീതിയിലീണ് സൈബര്‍ അക്രമണങ്ങള്‍ നടക്കുന്നതെന്ന് വനിതാ കമ്മീഷന്‍. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ ആക്രമിക്കുകയാണെന്നും മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയിലാണ് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്നും  വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പ്രതികരിച്ചു.  സൈബര്‍ ആക്രമണത്തിന് ഇരയായ കോളജ് വിദ്യാര്‍ഥിനി ഹനാനെ സന്ദര്‍ശിച്ചശേഷമായിരുന്നു വനിത കമ്മീഷന്റെ പ്രതികരണം.

സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരണം. സ്ത്രീസമൂഹത്തിന് നേരെ സൈബര്‍ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്നും അവര്‍ ചോദിച്ചു. ജനാധിപത്യ രാജ്യത്ത് വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അതിന് അതിന്റേതായ അന്തസും മാന്യതയും ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.

എന്ത് മാനസിക ബുദ്ധിമുട്ടുകളുണ്ടായാലും ഹനാനൊപ്പം നില്‍ക്കും. ഹനാനടക്കം ഒരു സ്ത്രീകളും മോശക്കാരല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

നോവല്‍ എഴുതിയ ഹരീഷിന്റെ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിച്ചു. അന്തസില്ലാത്ത രീതിയിലാണ് സ്ത്രീകള്‍ക്കെതിരെ പ്രതികരിക്കുന്നത്. ഇതിന് ഉത്തരവാദികള്‍ സമൂഹമാണ്. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ വനിത കമ്മീഷന് നേരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും ഇത് സ്ത്രീസമൂഹത്തിനെതിരായ ആക്രമണമാണെന്നും ജോസഫൈന്‍ പറഞ്ഞു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News