• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീപ്രവേശന വിധി; പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം ഇന്ന് 

By Web Desk    October 3, 2018   

തിരുവനന്തപുരം;  ശബരിമലയിലെ സ്ത്രീപ്രവേശനവുമായ് ബന്ധപ്പെട്ട  വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്നതില്‍ അന്തിമ തീരുമാനത്തിനായുള്ള  ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിധിയെക്കുറിച്ചുള്ള അഭിഭാഷകരുടെ വിദഗ്ധാഭിപ്രായം  തേടിയിരിക്കുകയാണ് ബോര്‍ഡ്. ഇതിന്റെ അടിസ്ഥാനത്തിലാവും തീരുമാനത്തിലെത്തുക. 

പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റേയോ അഭിപ്രായം ദേവസ്വം ബോര്‍ഡ് പിന്തുടരേണ്ടതില്ല എന്ന് മന്ത്രി പറയുമ്പോഴും, ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട്, ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാനാവില്ല. കോടതിവിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച്, നിയമവശങ്ങള്‍ വിശദീകരിക്കാന്‍ ബോര്‍ഡ് അഭിഭാഷകരോട് ആവശ്യപ്പെട്ടു. റിവ്യൂപെറ്റിഷന്‍ നിലനില്‍ക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കൂ.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എന്തെല്ലാം നടപടിയെടുത്തു എന്ന് ഹൈക്കോടതി ആരാഞ്ഞതും  നിലനില്‍ക്കുകയാണ്.  സര്‍ക്കാര്‍ പൊതുവെ സുപ്രീം കോടതിവിധിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മിനെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുന്ന ബിജെപി സംഘപരിവാര്‍ സംഘടനകളെ അവഗണിക്കാന്‍ പാര്‍ട്ടിനേതൃത്വത്തിനാവില്ല. അതേസമയം കോടതി വിധിയെ തള്ളാനോ, സ്ത്രീവിരുദ്ധമെന്ന് ആരോപിക്കപ്പെടാവുന്ന തീരുമാനമെടുക്കാനോ ബോര്‍ഡിന് കഴിയുകയുമില്ല.

ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, റിവ്യൂ ഹര്‍ജി നല്‍കാനുള്ള സാധ്യതകള്‍ കുറവാണ്. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ നല്‍കേണ്ട സുരക്ഷ, സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് ബോര്‍ഡ് യോഗം തീരുമാനമെടുക്കും. മുഖ്യമന്ത്രിയുട അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമി, പ്രളയശേഷമുള്ള പുനര്‍നിര്‍മ്മാണം എന്നിവയും പരിഗണനക്ക് വരും.

 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News