• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മല കയറിയ ആന്ധ്രാപ്രദേശ് യുവതി പ്രതിഷേധം ഭയന്ന് തിരിച്ചിറങ്ങി; പോലീസിന് പൂര്‍ണ സംരക്ഷണം നല്‍കാനായില്ല

By Web Desk    October 17, 2018   
woman in

തെക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള 45 വയസുകാരി  പരമ്പരാഗത പാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങിയെങ്കിലും   പോലീസിന് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാൽ സന്നിധാനത്തിലേക്ക് പോകാനാകാതെ തിരികെ  മടങ്ങി.  പ്രതിഷേധക്കാർ ആദ്യം ഇവരെ തടഞ്ഞു.  പോലീസ്‌ സമരക്കാരെ തള്ളിമാറ്റി യുവതിയെ മുന്നോട്ട് കൊണ്ടുപോയങ്കിലും പിന്നീട് വീണ്ടും സമരക്കാർ എത്തിയെപ്പോൾ വേണ്ടത്ര പോലീസ് ഇവിടെ ഉണ്ടായില്ല. ഇതേ തുടർന്ന്   ഇവിടെ കയറാൻ കഴിയുന്ന സാഹചര്യമില്ല എന്നു പറഞ്ഞ് അവര്‍  തിരിച്ചു പോവുകയായിരുന്നു.

ഇതിനു മുമ്പ് പത്തനംതിട്ട ബസ് സ്റ്റാന്റിൽ ആലപ്പുഴക്കാരിയായ ലിബി എന്ന യുവതിയെ തടഞ്ഞിരുന്നു. സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ  സ്ത്രീ  പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ സമരം നിലയ്ക്കലില്‍ പുനരാരംഭിച്ചിരുന്നു. രാവിലെ പോലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വീണ്ടും ഒമ്പത് മണിയോടെയാണ് സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ സമരം പുനരാരംഭിച്ചത്‌.

പോലീസ് പന്തല്‍ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അയ്യപ്പ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം പുനരാരംഭിച്ചിട്ടുണ്ട്. 

Tags: woman
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News