• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:32 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുഴുപ്പിള്ളി ബീച്ചില്‍ തിരയില്‍ പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

By Web Desk    June 18, 2018   
dead body

വൈപ്പിന്‍:കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കാനിറങ്ങവെ ശക്തമായ തിരയില്‍ പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പുതുവൈപ്, നായരമ്ബലം ഭാഗത്ത്‌നിന്നുമാണ് രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരം ചെറായി ബീച്ചിനു തെക്കു ഭാഗത്തെ പള്ളത്താംകുളങ്ങരെ ബീച്ചില്‍ കുളിക്കാനിറങ്ങവെയാണ് രണ്ട് പേരെയും തിരയില്‍ പെട്ട് കാണാതായത്.അയ്യമ്പിള്ളി ജനത സ്റ്റോപ്പിന് സമീപം നികത്തില്‍ (വൈപ്പിന്‍പാടത്ത്) നൗഫലിന്റെ മകന്‍ ആഷിഖ് (21), തറവട്ടം കളത്തില്‍ ലെനിന്റെ മകന്‍ അയ്യപ്പദാസ് (18) എന്നിവരുടെ മൃതദേഹമാണ് രാവിലെം കണ്ടെത്തിയത്.ആഷിഖിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അയ്യപ്പദാസ് തിരയില്‍ അകപ്പെട്ടത്.സുഹൃത്തുക്കളായ ഇവര്‍ കുടുംബ സമേതമാണ് ബീച്ചില്‍ എത്തിയത്.നാവികസേനയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡ് തീരദേശ സേന വിഭാഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരുകയായിരുന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News