• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ശബരിമല സ്ത്രീപ്രവേശനം; ബി.ജെ.പിയും,യു.ഡി.എഫും  സംസ്ഥാനത്ത് കലാപം ശൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് എ. വിജയരാഘവന്‍

By Web Desk    October 18, 2018   
vijayaraghavan

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായ് ബന്ധപ്പെട്ട്  ബിജെപിയും യു.ഡി.എഫും സംസ്ഥാനത്ത് കലാപം നടത്താനുള്ള ആസൂത്രിതനീക്കം നടത്തുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. വിശ്വാസികളെ  ആക്രമിച്ചും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും  രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇരുകൂട്ടരും. ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നിലയ്ക്കലിലും പമ്പയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമവാഴ്ച തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ ജനാധിപത്യവിശ്വാസികളും യഥാര്‍ത്ഥ വിശ്വാസികളും മുന്നിട്ടിറങ്ങണം. വിശ്വാസികളെ തടഞ്ഞ് ആക്രമിക്കുന്നത് ഏത് ആചാരമര്യാദകളുടെ പേരിലാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന മഹത്തായ പാരമ്പര്യമുള്ള നാട്ടിലാണിത് നടക്കുന്നത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണം.-എ. വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പാരമ്പര്യം ആര്‍.എസ്.എസിന് അടിയറ വച്ചു. വര്‍ഗീയത ആളിക്കത്തിക്കാന്‍ ഇരുകൂട്ടരും കൈകോര്‍ത്ത് നീങ്ങുന്നു. എല്‍.ഡി.എഫ് ഒരു വിശ്വാസത്തിനുമെതിരല്ല. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളെ എവിടെയും മാറ്റിനിറുത്തരുതെന്ന ഉറച്ച അഭിപ്രായമാണ് മുന്നണിക്കും സര്‍ക്കാരിനും. സുപ്രിംകോടതി വിധിയോട് വിയോജിപ്പുള്ള നിരവധി പേര്‍ ഇതിനകം റിവ്യൂ ഹര്‍ജികള്‍ നല്‍കി. വിധിനടപ്പാക്കുകയെന്ന ഭരണഘടനാപരമായ ബാദ്ധ്യതയും ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്.

നിയമവാഴ്ചയുള്ള ഒരു സംസ്ഥാനത്തെ സര്‍ക്കാരിന് അതേ സാദ്ധ്യമാവൂ. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം ഭരണഘടന തകര്‍ക്കലാണ്. അതിന് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ് ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. സുപ്രീംകോടതി വിധിയോട് വിയോജിപ്പുണ്ടെങ്കില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചെയ്യേണ്ടത്. അല്ലാതെ കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുകയല്ലെന്നും എ.വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News