• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
06:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഈ രണ്ടുമുറി പീടികക്ക് അനേകം ചരിത്രങ്ങള്‍ പറയാനുണ്ടാകും, വെന്‍മേനാട്ടുകാരുടെ പഴയ കാല ഓര്‍മകള്‍ക്ക് ചിറകു മുളപ്പിക്കുന്ന ബാക്കിപത്രമായി ഈ കെട്ടിടം മൂക സാക്ഷി

By Web Desk    February 10, 2018   

വെന്‍മേനാട്ടുകാരുടെ പഴയ കാല ഓര്‍മകള്‍ക്ക് ചിറകു മുളപ്പിക്കുന്ന ബാക്കിപത്രമായി ഈ കെട്ടിടം ഇന്നും മൂക സാക്ഷിയായി നില നില്‍ക്കുന്നു. തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിനു പരിസരത്ത് നിലയുറപ്പിച്ച ഈ രണ്ടു മുറി പീടികക്ക് അനേകം ചരിത്രങ്ങള്‍ പറയാനുണ്ടാകും. നമ്മുടെ കൊച്ചു ഗ്രാമത്തിലെ പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സാധാരണക്കാരായ ജനങ്ങളുടെ കണ്ണീരും, കിനാവും, നോവും, നൊമ്പരവും പരസ്പരം പങ്കു വെച്ചിരുന്ന ഒരു സൗഹൃദ സങ്കേതം കൂടിയായിരുന്നു ഈ മന്ദിരം. 

സാമ്പത്തികമായി ഏറെ പിന്നാക്കം നിന്നിരുന്ന അന്നത്തെ തലമുറയ്ക്ക് സ്വന്തം അടുപ്പില്‍ അരി വേവണമെങ്കില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ ഷോപിനെ ആശ്രയിക്കണമായിരുന്നു. ആധുനിക പാവറട്ടിയുടെ ശില്പി എന്നറിയപ്പെടുന്ന പഞ്ചായത്തില്‍ ദീര്‍ഘ കാലം അദ്ധ്യക്ഷന്‍ ആയിരുന്ന പ്രെസീഡന്റ് അബ്ദുക്കയുടെ സ്ഥാപനമായിരുന്നു റേഷൻ പൊതു വിതരണ കേന്ദ്രം. ഇവിടത്തെ ക്യുവിലെ വെയിലും, മഴയും കൊള്ളാത്തവര്‍ വിരളമായിരുന്നു.

വൈദ്യുതി എത്താത്ത അക്കാലത്ത് ഇവിടെയുള്ളവർക്ക് വെട്ടം നല്‍കിയിരുന്നത് ഇവിടുത്തെ മണ്ണെണ്ണ ആയിരുന്നു. കൂട്ടത്തില്‍ പച്ചരിയും, ചാക്കരിയും, ഗോതമ്പും, സമ്പന്ന വര്‍ഗത്തിന് മാത്രം സംവരണമായിരുന്ന പഞ്ചസാരയും പൊതു വിതരണ ശ്രിങ്കലയെ ദരിദ്രരുടെ അത്താണിയാക്കി മാറ്റി എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെ. 

പല കുടിലുകളിലും ഒരു നേരത്തെ വിശപ്പടക്കാന്‍ റേഷന്‍ കടയില്‍ നിന്നും അരിയുമായി മടങ്ങി വരുന്ന മാതാ പിതാക്കളുടെ പാദ രക്ഷയുടെ ശബ്ദത്തിനായി കാതോര്‍ത്തിരുന്ന ഇല്ലായിമയുടെയും, വല്ലായിമയുടെയും ഒരു കാലമുണ്ടായിരുന്നു പുരാതന വെന്മേനാട്ടുകാരില്‍ ഭൂരിപക്ഷത്തിനും. 

ഇന്നത്തെ പുതു തലമുറക്ക് ഇത് കേട്ടുകേള്‍വി പോലുമുണ്ടാവില്ല. ബാപ്പുട്ടി ആശാന്‍ എന്ന് വിളിക്കുന്ന പരേതനായ ബാപ്പുട്ടിക്കയുടെ പലചെരക്ക് കച്ചവടവും ഈ റേഷന്‍ കടക്കു താങ്ങും, തണലുമായി ഇവിടെ വര്‍ത്തിച്ചിരുന്നു. ചെറിയ കാലയളവില്‍ ആണെങ്കിലും വെന്മേനാട് ഷൈനി സ്റ്റാര്‍ ക്ലബ്ബിനെയും ഈ കെട്ടിടത്തിനു സൗമനസ്സ്യത്തോടെ നെഞ്ചേറ്റാന്‍ കഴിഞ്ഞതും ഞങ്ങളെ പോലെയുള്ള സമകാലീകരുടെ ബാല്യകാല സ്മരണകളെ അത് തൊട്ടുണര്‍ത്തുന്നു. 

സാമ്പത്തിക മുന്നേറ്റത്തില്‍ പുത്തന്‍ വ്യാപാര സമുച്ചയങ്ങള്‍ നമ്മുടെ നാട്ടില്‍ സ്ഥാനം പിടിച്ചപ്പോള്‍ ചരിത്ര മുറങ്ങുന്ന വെന്‍മേനാടിന്, നാട്ടിന്‍ പുറത്തെ നാട്യങ്ങളില്ലാത്ത നിഷ്കളങ്കമായ ആ പഴയ ഒത്തു ചേരല്‍ കേന്ദ്രത്തെ പുതു തല മുറക്ക് പരിചയപ്പെടുത്താന്‍ എത്ര കാലം ... .ഇനി എത്ര നാളുകള്‍ ... ഈ മരിച്ചു കൊണ്ടിരിക്കുന്ന ചുമരുകള്‍ക്കു ആയുസ്സുണ്ടാകും. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News