• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സര്‍ക്കാരിനെ വെല്ലുവിളിച്ച് ‘വയല്‍കിളികള്‍’; ആത്മഹത്യഭീഷണി മുഴക്കി വയലിലിറങ്ങി; സ്ഥലത്ത് സംഘര്‍ഷം

By Web Desk    March 14, 2018   

കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന 'വയല്‍ക്കിളി' പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കി പ്രതിഷേധത്തില്‍. 

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ്‌ സമരസമിതി പ്രവര്‍ത്തകര്‍ വയലില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരിക്കുന്നത്‌. ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണത്തിനായി അധികൃതര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്‌.

സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാര്‍ ഇവരോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ്‌ സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സമരരംഗത്തുള്ളത്‌. ഇത് കര്‍ഷകരുടെ വയലാണ്. ഇവിടെ നിന്ന് പോലീസ് പിന്‍വാങ്ങണം എന്ന് നിലപാടിലാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍.

എന്നാൽ ബൈപാസ് കടന്നുപോകുന്ന മറ്റ് ഗ്രാമങ്ങളിലെ ഭൂടമകളെ കൂട്ടുപിടിച്ച്  സിപിഎം  വ്യാജപ്രചാരണം നടത്തുകയാണെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന വയൽകിളി പ്രവർത്തകരുടെ ആരോപണം.  വധഭീഷണിയുണ്ടെന്നാരോപിച്ച്  വയൽകിളി പ്രവർത്തകയായ എൻ.ജാനകി പൊലീസിൽ പരാതി നൽകി.

സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കീഴാറ്റൂരിൽ വാർത്താസമ്മേളനം നടത്തിയാണ് ഭൂടമകളുടെ പിന്തുണ പാർട്ടിക്കാണെന്ന് പ്രഖ്യാപിച്ചത്. വയലടക്കമുള്ള ഭൂമി വിട്ടു നൽകാൻ സമ്മതം നൽകിയ ഭൂടമകളെയും വാർത്താസമ്മേളനത്തിൽ പങ്കെടുപ്പിച്ചിരുന്നു.

എന്നാൽ സമരത്തിൽ പങ്കെടുക്കുന്നവർ സമ്മതപത്രം നൽകിയിട്ടില്ലെന്നാണ് വയൽകിളി പ്രവർത്തകരുടെ വാദം. സമരത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് വധഭീഷണി ഉണ്ടായെന്ന് നിരാഹാരസമരം ചെയ്ത ജാനകി പറഞ്ഞു. കീഴാറ്റൂരിലെ ജനങ്ങൾ പാർട്ടിക്കൊപ്പമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഇന്നലെ പറഞ്ഞിരുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News