• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആഘോഷങ്ങളില്ലാതെ ഇന്ന് ആറന്മുള ഉത്തൃട്ടാതി ജലമേള നടക്കും

By Web Desk    August 29, 2018   
vallam kali

ആറന്മുള:സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ചടങ്ങിന് വേണ്ടി മാത്രമായി ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന് നടക്കും.രാവിലെ പത്തിന് സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. എത്താന്‍ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങു മാത്രമാകും നടത്തുക.ക്ഷേത്രക്കടവില്‍ വെറ്റില, പുകയില, അവില്‍പൊതി എന്നിവ നല്‍കി പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയോടങ്ങളെ സ്വീകരിക്കും.ഇതല്ലാതെ മറ്റ് ചടങ്ങുകള്‍ ഉണ്ടാവില്ല.

തെക്കേമുറി കിഴക്ക്, ളാക-ഇടയാറന്മുള, കിഴക്കനോതറ-കുന്നേകാട്, വന്മഴി എന്നീ പള്ളിയോടങ്ങളുടെ പള്ളിയോടപ്പുരകള്‍ പ്രളയജലം കയറി പൂര്‍ണമായി തകര്‍ന്നു. ഇതു കൂടാതെ ഒട്ടേറെ പള്ളിയോടങ്ങള്‍ക്കു കേടുപാടുകളുണ്ടായിട്ടുണ്ട്. ഉത്തൃട്ടാതി നാള്‍ കഴിയുന്നതോടെ വിശദമായ കണക്കുകള്‍ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാനാണു പള്ളിയോട സേവാസംഘത്തിന്റെ തീരുമാനം.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News