• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മെഡിക്കല്‍ കോളേജിലെ ശിശു മരണം; ഒരു വര്‍ഷത്തിന് ശേഷം വിശദീകരണവുമായ് യോഗി ആദിത്യ നാഥ്

By Web Desk    August 27, 2018   
yogi- up

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍  ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറുപതിലതികം  നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍  ഒരു വര്‍ഷത്തിന് ശേഷം പ്രതികരണം വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആശുപത്രിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് യോഗിയുടെ വാദം. സംസ്ഥാന പോഷകാഹാര മിഷന്റെ പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു ആദിത്യനാഥിന്റെ ഈ പ്രസ്താവന.


വാര്‍ത്ത പുറത്തുവന്ന അന്നുതന്നെ ശിശുമരണത്തിന്റെ കാരണം താന്‍ അന്വേഷിച്ചിരുന്നെന്നും ആശുപത്രിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നാണ് തനിക്ക് കിട്ടിയ ഉത്തരമെന്നും ആദിത്യനാഥ് പറയുന്നത്. 

അടുത്ത ദിവസം, ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ ഓക്‌സിജന്റെ ക്ഷാമം ഇല്ലെന്നാണ് അറിഞ്ഞത്. ഓക്‌സിജന്‍ കുറവാണെങ്കില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന കുട്ടികളായിരുന്നു ആദ്യം മരിക്കേണ്ടിയിരുന്നതെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

2017 ആഗസ്റ്റ് മാസത്തിലാണ് ഖൊരക്പുരിലെസര്‍ക്കാര്‍ ആശുപത്രിയില്‍ അറുപതിലതികം നവജാതശിശുക്കള്‍ മരിച്ചത്. ഓക്സിജന്‍ ലഭിക്കാത്തതായിരുന്നു മരണ കാരണം. ആശുപത്രി ഓക്സിജന്‍ ഏജന്‍സിക്ക് പണം നല്‍കാത്തതിനാല്‍ അവര്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിയതായിരുന്നു ഓക്‌സിജന്റെ ലഭ്യതക്കുറവിന് കാരണമായത്. സംഭവം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News