• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ വിഎം സുധീരന്‍;സുധീരനെതിരെ മാണി

By Web Desk    June 25, 2018   
maani and sudheeran

തിരുവനന്തപുരം:ഇന്ന് ചേര്‍ന്ന യുഡിഎഫ് ഏകോപനസമിതി യോഗത്തില്‍ പങ്കെടുക്കാതെ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള അതൃപ്തി ഉയര്‍ത്തിപ്പിടിച്ചാണ് സുധീരന്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സുധീരന്‍ മുന്നണി കണ്‍വീനര്‍ പിപി തങ്കച്ചനെ നേരത്തെ അറിയിച്ചിരുന്നു.രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടായിട്ടുള്ള മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു.എന്നാല്‍ യോഗത്തില്‍ വിഎം സുധീരനെതിരെ പരാമര്‍ശവുമായി കെഎം മാണി രംഗത്തെത്തി.താന്‍ ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്ന് മാണി പറഞ്ഞു.സുധീരന്‍ യോഗത്തിന് വന്നിരുന്നുവെങ്കില്‍ മുഖത്ത് നോക്കി ചോഗിക്കുമായിരുന്നു എന്ന് കെ.എം മാണി കൂട്ടിചേര്‍ത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News